Friday, March 20, 2026 Last Updated 28 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Mar 2026 06.39 PM

ബേപ്പൂരിൽ അൻവർ- റിയാസ് പോരാട്ടം

മന്ത്രി പിഎ മുഹമ്മദ് റിയാസും, സിപിഎമ്മിൽ നിന്ന് പുറത്തുവന്ന് യുഡിഎഫ് പിന്തുണയോടെ ജനവിധി തേടുന്ന പിവി അൻവറും നേർക്കുനേർ വരുമ്പോൾ ബേപ്പൂർ തീപാറുന്ന പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.
beypore election

ബേപ്പൂർ ഇത്തവണ കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമാകുന്നു. മന്ത്രി പിഎ മുഹമ്മദ് റിയാസും, സിപിഎമ്മിൽ നിന്ന് പുറത്തുവന്ന് യുഡിഎഫ് പിന്തുണയോടെ ജനവിധി തേടുന്ന പിവി അൻവറും നേർക്കുനേർ വരുമ്പോൾ ബേപ്പൂർ തീപാറുന്ന പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.


കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ബേപ്പൂരിന്റെ രാഷ്ട്രീയ നാഡിമിടിപ്പ് മുഹമ്മദ് റിയാസിന് സുപരിചിതമാണ്. 2016-ൽ വികെസി മമ്മദ് കോയ നേടിയ 14,000 വോട്ടിന്റെ ഭൂരിപക്ഷം 2021-ൽ 28,747 ആയി വർദ്ധിപ്പിച്ചാണ് റിയാസ് നിയമസഭയിലെത്തിയത്. മണ്ഡലത്തിൽ നടപ്പിലാക്കിയ 1800 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇത്തവണ റിയാസിന്റെ പ്രധാന പ്രചാരണ ആയുധം.

എന്നാൽ, പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള പി.വി. അൻവറിന്റെ കടന്നുവരവ് പോരാട്ടത്തിന്റെ ഗതി മാറ്റിയിരിക്കുകയാണ്. 'പിണറായിസം', 'മരുമോനിസം' എന്നീ പ്രയോഗങ്ങളിലൂടെ സർക്കാരിനെ കടന്നാക്രമിക്കുന്ന അൻവർ, ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ്. യുഡിഎഫിന്റെ പൂർണ്ണ പിന്തുണയും മുസ്ലിം ലീഗിന്റെ സംഘടനാ കരുത്തും അൻവറിന് ആത്മവിശ്വാസം നൽകുന്നു.

Ads by Google
Friday 20 Mar 2026 06.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google