Thursday, March 19, 2026 Last Updated 3 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Mar 2026 09.07 AM

പഴയതാണ്, കളർ അല്ല, പക്ഷെ എന്തോ ഒരിഷ്ടം; ഭാര്യയ്‌ക്കൊപ്പമുളള പഴയ ചിത്രവുമായി കൃഷ്ണകുമാര്‍

krishnakumar
photo-www.instagram.com/krishnakumar_actor/

നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഭാര്യ സിന്ധുവിനൊപ്പമുളള ഒരു പഴയ ചിത്രമാണ് കൃഷ്ണകുമാര്‍ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും ചേര്‍ത്തിട്ടുണ്ട്. 1994 ലില്‍ കല്യാണം കഴിഞ്ഞ വര്‍ഷം SBT യില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങാന്‍ വേണ്ടി എടുത്ത ചിത്രമാണിതെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. ഈ ഫോട്ടോ എടുത്തപ്പോള്‍ നടന്ന ഒരു ചെറിയ വിഷയത്തെക്കുറിച്ചും നടന്‍ കുറിപ്പില്‍ വിവരിക്കുന്നുണ്ട്.

1994 ലിൽ കല്യാണം കഴിഞ്ഞ വർഷം, SBT യിൽ ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങാൻ വേണ്ടി എടുത്ത ഒരു ഫോട്ടോ ആണിത്.
ഇടയ്ക്കിടെ ചില സുഹൃത്തുക്കൾ ഈ ഫോട്ടോ അയച്ചിട്ട് പറയും ഈ ഫോട്ടോ ഞങ്ങൾക്കിഷ്ടമാണ് എന്നു..ഈ ഫോട്ടോ എടുത്തപ്പോൾ നടന്ന ഒരു ചെറിയ വിഷയം ഞാനും സിന്ധുവും ഓർക്കും ചിരിക്കും...

പട്ടം പ്ലാമൂട് ഉള്ള ഒരു സ്റ്റുഡിയോയിൽ ആണ് എടുത്തത്. അവിടെ ഉണ്ടായിരുന്ന ഒരു കുഷൻ ഉള്ള ഒരു ബെഞ്ച്. അതിൽ ഞങ്ങൾ രണ്ടുപേരും ഇരുന്നു. ഫോട്ടോ എടുക്കുന്നതിനു മുൻപ് ഫോട്ടോഗ്രാഫർ എങ്ങോട്ടോ പോയി ഒരു വലിയ ലെഡ്ജർ പോലത്തെ ഒരു ബുക്ക്‌ കൊണ്ടുവന്നിട്ടു പറഞ്ഞു സിന്ധു ഒന്നു എണീറ്റെ.. എണീറ്റപ്പോൾ ബെഞ്ചിൽ അത് വെച്ചു, എന്നിട്ട് അതിനു മുകളിൽ ഇരിക്കാൻ പറഞ്ഞു. സിന്ധു ചോദിച്ചു അതെന്തിനാ..? അയാൾ പറഞ്ഞു height ഒന്നു അഡ്ജസ്റ്റ് ചെയ്യാനാ.. എന്നാലേ മാച്ച് ആകൂ..ഞങ്ങൾ അന്യോന്യം നോക്കി ചിരിച്ചു. ഫോട്ടോഗ്രാഫർ ഫോട്ടോ എടുത്തു.

കുറച്ചു ദിവസങ്ങൾക്കു ശേഷം ഫോട്ടോ വാങ്ങാൻ പോയി. നോക്കിയപ്പോൾ സിന്ധുവിന് എന്നെക്കാൾ ഉയരം..അപ്പോഴും ഞങ്ങൾ അന്യോന്യം നോക്കി.. ചിരിച്ചു. ഉയരം കൂടിയതിനാൽ സിന്ധു വളരെ ഹാപ്പി. ഞാനും ഫോട്ടോഗ്രഫറും ഹാപ്പി.. ഇന്നും വാട്സാപ്പിൽ ഒരു സുഹൃത്ത്‌ ഈ ഫോട്ടോ ഷെയർ ചെയ്തു..കണ്ടപ്പോൾ ഒരു സുഖം തോന്നി.. പഴയതാണ്. കളർ അല്ല.. പക്ഷെ എന്തോ ഒരിഷ്ടം.. ആ സുഖവും സന്തോഷവും നിങ്ങളുമായി ഷെയർ ചെയ്യുന്നു.. കൃഷ്ണകുമാറി​ന്റെ വാക്കുകള്‍.

നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്. സിന്ധുവിനെ കാണാന്‍ മകള്‍ അഹാനയെപ്പോലെയുണ്ടെന്നാണ് ആളുകള്‍ കമന്റായി കുറിക്കുന്നത്. ഇഷാനിയെയും ഹന്‍സികയെയും പോലെ തോന്നുവെന്നും ചിലര്‍ കുറിക്കുന്നുണ്ട്.

Ads by Google
Thursday 19 Mar 2026 09.07 AM
YOU MAY BE INTERESTED
Ads by Google
Ads by Google