കണ്ണൂര്‍ : കെ സുധാകരനെതിരെ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. . പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ല. മാധ്യമങ്ങളെ കാണുമ്പോൾ എല്ലാം മറക്കരുത്. താൻ സീറ്റിനായി ഇത്രയും കാലത്തിനിടെ ഭിക്ഷാടനം നടത്തിയിട്ടില്ല. ഇപ്പോൾ ഇക്കാര്യങ്ങൾ പറയേണ്ട സാഹചര്യമല്ല എന്ന് എനിക്കറിയാം. താൻ സീറ്റിനായി ആരോടും സമ്മർദ്ദം ചെലുത്തിയിട്ടില്ല. മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടാണ് താൻ ഇതുവരെ മത്സരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദിരാഗാന്ധി നേരിട്ട് ആവശ്യപ്പെട്ടിട്ടാണ് താൻ ചിറ്റൂരിൽ മത്സരിച്ചതെന്ന മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു . തുടർന്നുള്ള മത്സരങ്ങളും പാർട്ടി ആവശ്യപ്പെട്ടത് പ്രകാരം. ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടികയിൽ സാമുദായിക സമവാക്യങ്ങൾ പാലിച്ചോ എന്ന ചോദ്യത്തിന് തന്റെ കാലത്തുള്ള പട്ടികയിൽ പാലിച്ചിരുന്നു എന്ന് അദ്ദേഹം മറുപടി നൽകി.
അതേസമയം സാമുദായിക സമവാക്യങ്ങൾ പാലിക്കുന്ന പട്ടികയുമായാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 56 പുതുമുഖങ്ങളെ അവതരിപ്പിച്ചു. എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകൾക്കും തുല്യമായ പരിഗണന നൽകി. അതിൽ അഭിമാനമുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.