Wednesday, March 18, 2026 Last Updated 35 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Mar 2026 06.52 PM

പെരുമ്പാവൂരിൽ 20-20 പ്രതിസന്ധിയിൽ; ലക്ഷ്മിപ്രിയയുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ല, ഇന്നത്തെ റോഡ് ഷോ മാറ്റി

uploads/news/2026/03/830896/8.gif
photo - facebook

പെരുമ്പാവൂരിൽ 20-20യിലെ ലക്ഷ്മിപ്രിയയുടെ സ്ഥാനാർഥിത്വത്തിൽ പ്രതിസന്ധി. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ല. ഇന്നത്തെ റോഡ് ഷോ മാറ്റിവച്ചു. വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാനാകുമോയെന്ന് പരിശോധിക്കുന്നു. പെരുമ്പാവൂരിൽ 20-20 സ്ഥാനാർത്ഥിയാണ് ലക്ഷ്മിപ്രിയ. ഇന്ന് വൈകിട്ട് തീരുമാനിച്ചിരുന്ന റോഡ് ഷോയാണ് മാറ്റിവെച്ചത്. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാണോ, പകരം മറ്റൊരാളെ കണ്ടെത്താനൊ 20-20 യിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നു.

പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ലക്ഷ്മി പ്രിയ മത്സരിക്കുന്നത്. ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള തന്റെ ആഭിമുഖ്യം ലക്ഷ്മിപ്രിയ പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. ബിജെപി ജയിച്ചാലും തോറ്റാലും മരണം വരെ തന്റെ വോട്ട് പാര്‍ട്ടിക്കായിരിക്കുമെന്ന ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ ചര്‍ച്ചയായിരുന്നു.

Ads by Google
Wednesday 18 Mar 2026 06.52 PM
YOU MAY BE INTERESTED