Sunday, March 15, 2026 Last Updated 27 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 02.28 PM

പാക്കിസ്ഥാൻ സൂപ്പർ ലീഗ് വിട്ടു, ഇനി ഐപിഎൽ ആവേശം; മുസറബനി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ

ട്വന്റി20 ലോകകപ്പിൽ സിംബാബ്‌വെയെ സൂപ്പർ എട്ടിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മുസറബനി, ടൂർണമെന്റിൽ 13 വിക്കറ്റുകൾ വീഴ്ത്തി മിന്നും പ്രകടനം നടത്തിയിരുന്നു
uploads/news/2026/03/830193/1.gif
photo - facebook

കൊല്‍ക്കത്ത : ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ സൈൻ ചെയ്ത് സിംബാബ്‌വേ പേസർ ബ്ലസിങ് മുസറബനി. പാകിസ്താൻ സൂപ്പർ ലീഗ് ക്രിക്കറ്റ് ഉപേക്ഷിച്ചാണ് താരം ഐപിഎല്ലിലേക്ക് എത്തുന്നത്. ഇത് കെകെആർ സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ടി20 ലോകകപ്പിൽ പതിമൂന്ന് വിക്കറ്റുകൾ വീഴ്ത്തി താരം മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.

പിഎസ്എൽ താരലേലത്തിൽ അൻസോൾഡ് ആയിരുന്നു മുസറബനി. പിന്നീട് വിൻഡീസ് താരം ഷമാർ ജോസഫിന് പണക്കാരനായി ഇസ്ലാമബാദ് യുണൈറ്റഡുമായി കരാറിൽ ഒപ്പുവച്ചു. എന്നാൽ, കൊൽക്കത്തയിൽ നിന്ന് ഓഫർ വന്നതോടെ പിഎസ്എൽ വിട്ട് ഐപിഎല്ലിലേക്ക് ചേക്കേറാൻ താരം തീരുമാനിക്കുകയായിരുന്നു.

മാർച്ച് 17 -ന് കൊൽക്കത്തയിൽ എത്തുന്ന താരം ടീം ക്യാമ്പിൽ ചേരും എന്നാണ് റിപ്പോർട്ട്. ടി20 ലോകകപ്പിനിടയിൽ പരിക്കേറ്റ ശ്രീലങ്കൻ താരം മതിഷ പതിരാന ചികിത്സയിലാണ്. അതുകൊണ്ടുത്തന്നെ ബ്ലസിങ് മുസറബനിക്ക് പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചേക്കും. മാർച്ച് 28 -ന് നടക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു - സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തോടെയാണ് ഐപിഎൽ 19-ാം സീസണിന് തുടക്കമാവുക. രണ്ടാം ദിനമായ മാർച്ച് 29 -ന് മുംബൈ ഇന്ത്യൻസിന് എതിരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആദ്യ മത്സരം.

Ads by Google
Saturday 14 Mar 2026 02.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google