Sunday, March 15, 2026 Last Updated 24 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 01.02 PM

ജാമ്യം നേടി ജയിലില്‍ നിന്നും പുറത്തുവരുമ്പോള്‍ ഗുണ്ടാനേതാവിനെ വഴിയിലിട്ട് വെട്ടിക്കൊന്നു

uploads/news/2026/03/830179/jim-santhosh.jpg

കൊല്ലം: പട്ടാപ്പകല്‍ ഗുണ്ടാനേതാവിനെ പിന്തുടര്‍ന്നെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. ജിം സന്തോഷ് കൊലപാതകക്കേസ് പ്രതി അലുവ അതുല്‍ ജാമ്യം നേടി മടങ്ങുമ്പോഴായിരുന്നു ആക്രമണം. കരുനാഗപ്പള്ളിയ്ക്കടുത്ത്് വെച്ച് ആളില്ലാത്ത സ്ഥലത്തുവെച്ചായിരുന്നു കൊലപാതകം.

ജാമ്യം നേടി വീട്ടില്‍ നിന്നും മടങ്ങുമ്പോള്‍ അതുലിന്റെ കാറിനെ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന് വന്ന അക്രമിസംഘം ആളില്ലാത്ത സ്ഥലത്തേക്ക് ഇടിച്ചു കയറ്റിയ ശേഷം പിന്തുടര്‍ന്നുവന്ന കാര്‍ റോഡിന് മദ്ധ്യത്തില്‍ നിര്‍ത്തിയ ശേഷമാണ് ചാടിയിറങ്ങി െവട്ടിക്കൊലപ്പെടുത്തിയത്.

ഹരിയാന രജിസ്‌ട്രേഷനില്‍ എത്തിയ വാഹനത്തിലായിരുന്നു കൊലപ്പെടുത്തിയത്. പട്ടാപ്പകല്‍ നടത്തിയ അരുംകൊലയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം ആര് ആക്രമിച്ചു എന്തിന് ആക്രമിച്ചു എന്ന വിവരങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്.

സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്്. 2025 മാര്‍ച്ചിലായിരുന്നു ജിം സന്തോഷ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയിലായിരുന്നു നേരത്തെ ജിം സന്തോഷിനെ കൊലപ്പെടുത്തിയത്. സ്‌ഫോടകവസ്തു വീട്ടില്‍ എറിഞ്ഞാണ് ജിം സന്തോഷിനെ കൊലപ്പെടുത്തിയത്. വീട്ടില്‍ കയറി മാതാവ് ഓമനയുടെ മുന്നിലിട്ടായിരുന്നു അലുവാ അതുല്‍ ജിം സന്തോഷിനെ കൊലപ്പെടുത്തിയത്.

കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതിയാണ് അലുവ അതുല്‍. കഴിഞ്ഞവര്‍ഷം ഏപ്രില്‍ പതിനാറിനായിരുന്നു അലുവ അതുല്‍ അറസ്റ്റിലാകുന്നത്. ആദ്യം ഇയാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ആലുവയില്‍ വാഹനപരിശോധനയ്ക്കിടെ കുഞ്ഞിനെയും ഭാര്യയെയും വഴിയില്‍ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്. പിന്നീട് തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ നിന്നാണ് ഇയാളെ പിടികൂടുന്നത്.

Ads by Google
Saturday 14 Mar 2026 01.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google