Sunday, March 15, 2026 Last Updated 21 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 14 Mar 2026 01.23 AM

കെ ബി ഗണേഷ് കുമാറിന് തിരിച്ചടി; അധ്യക്ഷനായ എന്‍എസ്എസ് പത്തനാപുരം യൂണിയന്‍ പിരിച്ചുവിട്ടു

uploads/news/2026/03/830071/K.B.-Ganesh-Kumar.jpg

പത്തനംതിട്ട: ഗണേഷ് കുമാര്‍ പ്രസിഡന്റായിരുന്ന എന്‍.എസ്.എസ്. പത്തനാപുരം താലൂക്കു യൂണിയന്‍ പിരിച്ചുവിട്ടു. അംഗങ്ങളില്‍ പത്തുപേര്‍ കഴിഞ്ഞ ദിവസം രാജിവയ്ക്കുകയും യൂണിയന്‍ പിരിച്ചുവിടണമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കോറം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കമ്മിറ്റി പിരിച്ചുവിട്ടത്. യൂണിയന്റെ ചുമതല തങ്കപ്പന്‍ പിളള ചെയര്‍മാനായുളള കമ്മിറ്റിക്കാണ്. ഇന്ന് വൈകുന്നേരം ചുമതല ഏറ്റെടുത്തു. പത്ത് കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ചിരുന്നു. യൂണിയന്റെ ഏകാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ചായിരുന്നു രാജി. ജനറല്‍ ബോഡിയില്‍ ഗണേഷ് കുമാര്‍ തുടരും.

താലൂക്ക് യൂണിയനില്‍ 19 അംഗ ഭരണ സമിതിയാണ് ഉളളത്. ഇതില്‍ പത്തുപേരാണ് രാജിവെച്ചത്. അതിനുപിന്നാലെയാണ് രജിസ്ട്രാര്‍ ഭരണസമിതി പിരിച്ചുവിട്ടത്. പത്മ കഫേ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഗണേഷ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഗണേഷിന് ഏകാധിപത്യമാണ് എന്നായിരുന്നു അംഗങ്ങളുടെ വിമര്‍ശനം. എന്നാല്‍ താലൂക്ക് യൂണിയനില്‍ യാതൊരു പ്രശ്‌നവുമില്ല എന്നായിരുന്നു ഗണേഷ് കുമാര്‍ പ്രതികരിച്ചത്.

തന്റെ പിതാവ് ആര്‍. ബാലകൃഷ്ണപിള്ള 64 വര്‍ഷം പണിപ്പെട്ട് ഉണ്ടാക്കിയതാണ് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയനെന്നും ഇത് ആരുടെയും പിരിവെടുത്ത് ഉണ്ടാക്കിയതല്ലെന്നും കഴിഞ്ഞദിവസം അംഗങ്ങളുടെ എതിര്‍പ്പിനെ ഗണേഷ് കുമാര്‍ പ്രതിരോധിച്ചിരുന്നു. .കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് വിവാദത്തിലായ ഗണേഷ്‌കുമാറിന് തിരിച്ചടിയാണ് പുതിയ സംഭവവികാസം.

Ads by Google
സ്വന്തം ലേഖകന്‍
Saturday 14 Mar 2026 01.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google