Saturday, March 14, 2026 Last Updated 26 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Mar 2026 05.38 PM

‘അവസാന നിമിഷം റദ്ദാക്കിയതിന് ക്ഷമ ചോദിക്കുന്നു; ഒഴിവാക്കാനാവാത്ത സാഹചര്യം വന്നതിനാലാണ്...’; ‘ആട് 3’ പ്രൊമോഷൻ മുടങ്ങിയതിന്റെ വിശദീകരണവുമായി വിജയ് ബാബു

uploads/news/2026/03/830062/Untitled-6.jpg
Vijay Babu appology for cancelling aadu 3 promotions (Image Source: Facebook)

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ജയസൂര്യ നായകനാകുന്ന വമ്പൻ കോമഡി ഫാന്റസി ചിത്രം ആട് 3 പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്ന സൂചന ട്രെയിലര്‍ നല്‍കിയിരുന്നു. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്ന് ട്രെയ്‌ലറും കാണിച്ചു തരുന്നു. മലയാള സിനിമാ പ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ് താരങ്ങളും അണിയറപ്രവര്‍ത്തകരും.
എന്നാല്‍ ജയസൂര്യയുടെ നേതൃത്വത്തിൽ നടക്കേണ്ടിയിരുന്ന ‘ആട് 3’ സിനിമയുടെ പ്രൊമോഷൻ പരിപാടികൾ റദ്ദാക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. തിരുവനന്തപുരം മാർ ഐവാനിയോസ് കോളേജ്, മാൾ ഓഫ് ട്രാവൻകൂർ എന്നിവിടങ്ങളിൽ നിശ്ചയിച്ചിരുന്ന സന്ദർശനമാണ് അവസാന നിമിഷം ഒഴിവാക്കിയത്. ചിത്രത്തിലെ നായകനായ ജയസൂര്യ ഉള്‍പ്പെടെ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന പരിപാടികളായിരുന്നു ഇവ.
ഇപ്പോഴിതാ ഇതിനുള്ള തന്റെ വിശദീകരണം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ് നിര്‍മ്മാതാവും അഭിനേതാവുമായ വിജയ് ബാബു. അപ്രതീക്ഷിതമായി ഉണ്ടായ ചില സാഹചര്യങ്ങൾ കാരണമാണ് സന്ദർശനം റദ്ദാക്കേണ്ടി വന്നതെന്നാണ് വിജയ് ബാബു കുറിച്ചിരിക്കുന്നത്.
‘‘ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ കാരണം ഇന്ന് നടക്കേണ്ടിയിരുന്ന ശ്രീ. ജയസൂര്യയുടെ ആടു -3 ടീമിന്റെ സന്ദർശനം അവസാന നിമിഷം റദ്ദാക്കിയതിന് തിരുവനന്തപുരം മാർ ഐവാനിയോസ് കോളേജിനോടും തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിന്റെ മാനേജ്‌മെന്റിനോടും ഞങ്ങൾ ക്ഷമ ചോദിക്കുന്നു.
കാര്യങ്ങൾ ക്രമീകരിക്കാൻ നിങ്ങൾ എല്ലാവരും നടത്തിയ പരിശ്രമത്തെയും പരിശ്രമത്തെയും കുറിച്ച് ഞങ്ങൾക്ക് നന്നായി അറിയാവുന്നതിനാൽ കമ്മിറ്റ് ചെയ്ത കാര്യങ്ങളില്‍ നിന്ന് ഞങ്ങള്‍ സാധാരണ പിന്മാറാത്തതാണ്.
മാർ ഐവാനിയോസ് കോളേജിന്റെയും മാൾ ഓഫ് ട്രാവൻകൂർ ടീമിന്റെയും വിദ്യാർത്ഥികളോട്, വരും ദിവസങ്ങളിൽ ഞങ്ങളുടെ കഴിവിന്റെ പരമാവധി ഇത് ചില അത്ഭുതങ്ങൾക്കൊപ്പം പൂർത്തിയാക്കുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഒരിക്കൽ കൂടി ക്ഷമിക്കണം....’’ എന്നാണ് കുറിപ്പില്‍ വിജയ് ബാബു പങ്കിട്ടിരിക്കുന്നത്.

ഈ മാസം 19 ന് ചിത്രം തിയറ്ററുകളില്‍ എത്തുന്ന ചിത്രം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക.

Ads by Google
Friday 13 Mar 2026 05.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google