Sunday, March 15, 2026 Last Updated 22 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 09.45 AM

' ആട് സിനിമയില്‍ ഡ്യൂഡ് അല്ല ചെയ്യാന്‍ ആഗ്രഹിച്ചത് മറ്റൊരു കഥാപാത്രം, പക്ഷെ മിഥുന്‍ സമ്മതിച്ചില്ല' ; വിനായകന്‍

wanted, play

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആട് 3. ജയസൂര്യ, വിനായകന്‍, സൈജു കുറുപ്പ്, വിജയ് ബാബു തുടങ്ങി ആടിലെ ഒന്നും രണ്ടും ഭാഗങ്ങളില്‍ അഭിനയിച്ച താരങ്ങളെല്ലാം മൂന്നാം ഭാഗത്തിലുമുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് ആണ് സംവിധാനം.

ആട് സീരിസില്‍ ഏറെ ആരാധകരുളള കഥാപാത്രങ്ങളിലൊന്നാണ് വിനായകന്‍ അവതരിപ്പിച്ച ഡ്യൂഡ്. അതേസമയം താന്‍ ചെയ്യാന്‍ ആഗ്രഹിച്ചത് മറ്റൊരു കഥാപാത്രത്തെയാണെന്നാണ് വിനായകന്‍ പറയുന്നത്. ആട് ത്രീയുടെ പ്രൊമോഷന്റെ ഭാഗമായി മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്‍ മനസ് തുറന്നത്. സൈജു കുറുപ്പ് അവതരിപ്പിച്ച അറക്കല്‍ അബുവിന്റെ വേഷമാണ് താന്‍ ആഗ്രഹിച്ചതെന്നാണ് വിനായകന്‍ പറയുന്നത്. ഇക്കാര്യം മിഥുനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പക്ഷെ അദ്ദേഹം സമ്മതിച്ചില്ലെന്നും വിനായകന്‍ പറയുന്നു.

''കഥ മുഴുവന്‍ കേട്ടപ്പോള്‍ എനിക്ക് അറക്കല്‍ അബുവിന്റെ കഥാപാത്രം ചെയ്യാനായിരുന്നു ആഗ്രഹം. ഡ്യൂഡിനേക്കാള്‍ കിടിലം ക്യാരക്ടര്‍ അതാണെന്ന് വിചാരിച്ചു. മിഥുനോട് അത് പറയുകയും ചെയ്തു. അറക്കല്‍ അബുവിന്റെ റോള്‍ ഞാന്‍ ചെയ്‌തോട്ടെ എന്ന് ചോദിച്ചു. പക്ഷെ അയാള്‍ അതിന് സമ്മതിച്ചില്ല. എന്നോട് ഡ്യൂഡ് ചെയ്താല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെയാണ് ഡ്യൂഡിനെ ഞാനും അബുവിനെ സൈജുവും അവതരിപ്പിച്ചത്. ഇപ്പോള്‍ അത് മാറാന്‍ പറ്റാത്ത അവസ്ഥയാണ്. അത്രമാത്രം ഞങ്ങളുടെ കഥാപാത്രങ്ങള്‍ ആള്‍ക്കാരുടെ ഇടയില്‍ രജിസ്റ്റര്‍ ആയിക്കഴിഞ്ഞു'' എന്നാണ് വിനായകന്‍ പറയുന്നത്.

Ads by Google
Saturday 14 Mar 2026 09.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google