Saturday, March 14, 2026 Last Updated 5 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Mar 2026 03.39 PM

‘‘ഞാനവള്‍ക്ക് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് ബൈ എന്ന് പറഞ്ഞു...’’ സുബിയെ അവസാനം കണ്ടതിനെപ്പറ്റി വികാരധീനനായി ടിനി ടോം

uploads/news/2026/03/830052/Untitled-1.jpg
Tini Tom about Subi Suresh (Image Source: Instagram)

മിമിക്രി വേദികളിലൂടെ തുടക്കം കുറിച്ച് പിന്നീട് മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും തിളങ്ങിയ താരമാണ് ടിനി ടോം. ടിനി ടോമിന്റെ കരിയറിലെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു ഗിന്നസ് പക്രുവുമൊന്നിച്ചുള്ള ഷോകള്‍. ടോം ആന്റ് പക്രു എന്ന പേരിട്ട പരിപാടി ഇരുവര്‍ക്കും വലിയ അംഗീകാരങ്ങളും പ്രശംസ്തിയും ഇത് നേടിക്കൊടുത്തു. പിന്നീട് സിനിമയില്‍ കോമഡി കഥാപാത്രങ്ങളും സീരിയസ് വേഷങ്ങളും നായകനായുമൊക്കെ ടിനി ടോം ബിഗ്സ്ക്രീനില്‍ തിളങ്ങിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി പല വിവാദങ്ങളിലൂടെയും അല്ലാതെയും താരം സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണ്. ടിനി ടോം പറയുന്ന ചില കാര്യങ്ങളും അഭിപ്രായങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്.
ഇപ്പോഴിതാ മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട കലാകാരിയായിരുന്നു സുബി സുരേഷിനെക്കുറിച്ച് ടിനി ടോം വൈകാരികമായി പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സുബിയുടെ ഉറ്റസുഹൃത്ത് കൂടിയായ ഉറ്റസുഹൃത്തും നടനും സ്റ്റേജ് കലാകാരനുമായ ടിനി ടോം
‘‘സുബിയുടെ വേർപാടിനെക്കുറിച്ചു സംസാരിക്കാൻ എനിക്കു താൽപര്യമില്ല. ഞാൻ പെ​ട്ടെന്ന് ഇമോഷണലാകും. എന്റെ ചുറ്റും ഉണ്ടായിരുന്ന ആളാണ്. സുബിയെ കൊണ്ടുവന്നതും ഞാനാണ്. ഇത്രയും പെട്ടെന്ന് അവൾ പോകുമെന്ന് കരുതിയിരുന്നില്ല. ഇപ്പോഴും അവളുടെ ഫോൺ നമ്പർ എന്റെ കയ്യിലുണ്ട്. ആ നമ്പറില്‍ നോക്കി ഇവൾ പോയോ എന്ന് എനിക്ക് ഇപ്പോഴും സംശയമാണ് എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.
എപ്പോഴും വിളിച്ച് സംസാരിക്കുന്നവരായിരുന്നില്ല ഞങ്ങൾ. പക്ഷെ വസ്ത്രധാരണത്തിലൊക്കെ എന്തെങ്കിലും നിർദേശം പറയാൻ ഉണ്ടെങ്കിലോ മോശമായി തോന്നിയാലോ ഞാൻ അവളെ വിളിച്ച് പറയും. എന്റെ കോൾ വരുന്നത് അവൾക്ക് പേടിയാണ്. എന്നെ മാത്രമെ അവൾക്ക് ആകെ പേടിയുണ്ടായിരുന്നുള്ളൂ. എന്റെ വീടുമായും അത്രയും അടുപ്പമായിരുന്നു അവൾക്ക്.
എന്റെ ഭാര്യയെ ഞാൻ പരിചയപ്പെട്ടത് പോലും സുബി വഴിയാണ്. ഇത്ര വേഗം പോകുമെന്ന് കരുതിയില്ല. അവസാനം അവളെ കാണാൻ ചെന്നപ്പോൾ അവളുടെ ശരീരം വീർത്തിരുന്നു. സ്ലീമ്മായിട്ടുള്ള ആളായിരുന്നുവല്ലോ. എന്നെ കണ്ടതും ഒന്ന് നോക്കി. ഞാൻ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് വന്നു. ബൈ എന്നും പറഞ്ഞു...’’ ടിനി ടോം പറഞ്ഞു. മീര അനിലുമായുള്ള അഭിമുഖത്തില്‍ ടിനി ടോം മനസ്സ് തുറന്നത്. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. പിന്നീട് സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കരൾരോഗത്തെത്തുടർന്ന് മൂന്നു വർഷങ്ങൾക്കു മുൻപായിരുന്നു സുബിയുടെ മരണം.

Ads by Google
Friday 13 Mar 2026 03.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google