Sunday, March 15, 2026 Last Updated 20 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Mar 2026 11.04 AM

ഊണ് ഇല്ല, പക്ഷെ ബിരിയാണി കിട്ടും, ഉച്ചയ്ക്ക് ചായയും കാപ്പിയുമില്ല; ഗ്യാസ് ക്ഷാമത്തില്‍ കോഫി ഹൗസിലെ മെനുവില്‍ മാറ്റം

on

തൃശൂര്‍: പാചകവാതക ക്ഷാമം സംസ്ഥാനത്തെ ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെ രൂക്ഷമായി ബാധിക്കുന്നു. തൃശ്ശൂര്‍ ആസ്ഥാനമായ ഇന്ത്യന്‍ കോഫിഹൗസ് ശൃംഖലയിയെും പ്രതിസന്ധി ബാധിച്ചു തുടങ്ങി. കോഫി ഹൗസിന്റെ പല ശാഖകളിലും ഒന്ന് രണ്ട് ദിവസത്തേക്ക് മാത്രമുള്ള പാചകവാതകം മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാചകവാതകം സ്റ്റോക്ക് പരിമിതമായ സാഹചര്യത്തില്‍ മെനുവില്‍ ഉള്‍പ്പെടെ മാറ്റം വരുത്തിയിരിക്കുകയാണ് കോഫി ഹൗസുകള്‍.

നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കോഫി ഹൗസുകളില്‍ ഊണ് ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉച്ച സമയത്ത് പകല്‍ 12 മുതല്‍ മൂന്നുവരെ ചായയും കോഫിയും നല്‍കില്ല. ചോറ് ഒഴിവാക്കിയെങ്കിലും ബിരിയാണി ലഭിക്കും, ദോശ, നെയ് റോസ്റ്റ് ഐറ്റങ്ങള്‍ മെനുവില്‍ നിന്നൊഴിവാക്കി. കട്‌ലറ്റും വടയും ലഭിക്കും. അതേസമയം സ്ഥിതി വിലയിരുത്തിയ ശേഷം മെനുവില്‍ മാറ്റം വരുത്തുമെന്ന് ഇന്ത്യന്‍ കോഫി ഹൗസ് മാനേജര്‍ സേതു പറയുന്നു.

പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ വിറക് അടുപ്പില്‍ പുറത്തുനിന്നും ഭക്ഷണം ഉണ്ടാക്കി എത്തിക്കാനും ശ്രമമുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും ഗ്യാസ് സിലിണ്ടറുകള്‍ എത്തിക്കാനുള്ള ശ്രമവും നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 45 ശാഖകളിലേക്ക് ഒരുമാസം അയ്യായിരത്തോളം സിലിന്‍ഡറുകളാണ് വേണ്ടത്.

അതേസമയം സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന ഇടത്തരം ചായക്കടകളും പ്രതിസന്ധിയിലായി. ചായ അടിക്കുന്ന പതിവ് നിര്‍ത്തി. ഉണ്ടാക്കിവെച്ച ചായ കെറ്റിലില്‍ നല്‍കുകയാണ് ഇപ്പോള്‍ പലരും ചെയ്തു വരുന്നത്. രണ്ടുദിവസം കൂടി കഴിഞ്ഞാല്‍ ഈ സ്ഥിതിയും മോശമാകും എന്നാണ് പറയുന്നത്.

Ads by Google
Friday 13 Mar 2026 11.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google