Sunday, March 15, 2026 Last Updated 22 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Mar 2026 10.05 AM

രണ്ടുതവണയും ബിജെപി രണ്ടാമത്, വന്‍ മുന്നേറ്റം ; ചാത്തന്നൂരില്‍ ഫോര്‍വേഡ് ബ്ലോക്കിനെ പരീക്ഷിക്കാന്‍ യുഡിഎഫ്

uploads/news/2026/03/829958/BJP.jpg

ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കല്‍ പ്രതീക്ഷിക്കുന്ന ബിജെപി ചാത്തന്നൂര്‍ പിടിക്കാന്‍ ശക്തമായ നീക്കം നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേരിട്ട് പോരിനിറങ്ങാതെ ഘടകക്ഷികളെ പരീക്ഷിക്കാനൊരുങ്ങുന്നു. രണ്ടു തവണ നടന്ന തെരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്ത് വരികയും ഓരോ തവണ വോട്ടുഷെയര്‍ വലിയ മാര്‍ജ്ജിനില്‍ കൂട്ടുകയൂം ചെയ്യുന്ന സാഹചര്യത്തില്‍ എ ക്ലാസ്സ് മണ്ഡലമായി കരുതിയുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപി ചാത്തന്നൂരില്‍ നടത്തിവരുന്നത്.

ഇത്തവണയും ബി.ബി. ഗോപകുമാറിനെ തന്നെയാണ് ബിജെപി പരീക്ഷിക്കുന്നത്. മണ്ഡലം രൂപീകരിച്ച ശേഷം 15 തവണയില്‍ 12 പ്രാവശ്യവും വിജയം നേടിയ ഇടതുമുന്നണിയ്ക്ക് തൊട്ടുപിന്നിലായി ബിജെപി കുതിച്ചു കയറിയിരിക്കുന്ന സാഹചര്യത്തില്‍ ഭാഗ്യപരീക്ഷണം എന്ന നിലയില്‍ മാത്രം മണ്ഡലത്തെ പരിഗണിച്ചാല്‍ മതിയെന്ന നിലയിലാണ് യുഡിഎഫ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് ബിജെപി വന്‍ കുതിപ്പാണ് ഇവിടെ നടത്തിയത്.

2011 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കിഴക്കേനല സുധാകരന്‍ മത്സരിച്ചപ്പോള്‍ 3,839 വോട്ടുകളായിരുന്നു കിട്ടിയിരുന്നത്. കോണ്‍ഗ്രസിനായി ഇറങ്ങിയ ബിന്ദുകൃഷ്ണ 47,598 വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. എന്നാല്‍ 2016 ല്‍ ബി.ബി. ഗോപകുമാര്‍ മത്സരിച്ചപ്പോള്‍ 30,139 വോട്ടുകളായിട്ടാണ് ഉയര്‍ന്നത്. 21 ശതമാനം വോട്ടുകളുടെ വളര്‍ച്ചയാണ് ഉണ്ടായത്. ഈ സ്ഥാനത്ത് ശുരനാട് കുഞ്ഞന്‍പിള്ളയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 30,139 വോട്ടുകളാണ് കിട്ടിയത്. 19 ശതമാനം വോട്ടുഷെയറിലാണ് വ്യത്യാസം വന്നത്.

2021 ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും വോട്ടുനില മെച്ചപ്പെടുത്താന്‍ ബിജെപിയ്ക്കായി. ഈ സാഹചര്യത്തില്‍ ബി.ബി.ഗോപകുമാര്‍ അഞ്ചുശതമാനം വോട്ടുകള്‍ കൂടി 42,090 ആക്കി. എന്നിരുന്നാലും കോണ്‍ഗ്രസിന്റെ വോട്ടുകളില്‍ രണ്ടു ശതമാനം വര്‍ദ്ധനവുണ്ടായി. 34,280 ലേക്കാണ് ഉയര്‍ന്നത്. 2016 ല്‍ സിപിഐ യുടെ ജയലാല്‍ 67,606 വോട്ടുകള്‍ നേടിയാണ് വിജയം നേടിയത്. ഇത് 2021 ആയപ്പോള്‍ ജയലാലിന്റെ വോട്ടില്‍ ഏഴു ശതമാനം കുറവില്‍ 59,296 വോട്ടുകളാണ് നേടിയത്. 18,000 വോട്ടുകള്‍ കൂടുതല്‍ നേടാനായാല്‍ ബിജെപിയ്ക്ക് മണ്ഡലം പിടിക്കാമെന്ന ഘട്ടത്തിലാണ്.

ബിജെപിയുടെ മുന്നേറ്റത്തില്‍ നേരിട്ട് ഏറ്റുമുട്ടേണ്ട എന്ന നിലയിലാണ് കോണ്‍ഗ്രസ്. ചാത്തന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിനെ (യുഡിഎഫ്) മത്സരിപ്പിക്കാനാണ് തീരുമാനം. ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതുന്നത്. പ്രചാരണം തുടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കൊല്ലം സീറ്റായിരുന്നു ഫോര്‍വേഡ് ബ്ലോക്ക് ആവശ്യപ്പെട്ടത്. എന്നാല്‍ അത് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ചാത്തന്നൂരില്‍ ധാരണയായത്. അതേസമയം കഴിഞ്ഞ രണ്ടു തവണയും വന്‍ വിജയം നേടിയ ജയലാലിന് പകരം ആര്‍. രാജേന്ദ്രനെ മത്സരിപ്പിക്കാനാണ് സിപിഐ ലക്ഷ്യമിടുന്നത്.

Ads by Google
Friday 13 Mar 2026 10.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google