Saturday, March 14, 2026 Last Updated 7 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Mar 2026 09.18 AM

' എന്റെ സന്തൂര്‍ ഡാഡിയ്ക്ക് പിറന്നാള്‍ ആശംസകള്‍' ; പോസ്റ്റുമായി അനു സിതാര

wish, viral
photo- www.instagram.com/anu_sithara/

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനു സിതാര. ഇപ്പോള്‍ അച്ഛന് പിറന്നാള്‍ ആശംസിച്ച് സോഷ്യല്‍ മീഡിയയില്‍ രസകരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.

' എന്റെ സന്തൂര്‍ ഡാഡിയ്ക്ക് ( മാനു) പിറന്നാള്‍ ആശംസകള്‍. മാനു ഇങ്ങനെ വിഷ് ചെയ്യാന്‍ പറഞ്ഞു', എന്നാണ് അനു സിതാര കുറിച്ചത്. അച്ഛനും അമ്മയ്ക്കും കുടുംബത്തിനുമൊപ്പമുളള ചിത്രങ്ങളും അനു പങ്കുവച്ചിട്ടുണ്ട്.

2013-ല്‍ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിതാരയുടെ സിനിമയിലേക്കുളള അരങ്ങേറ്റം. 2016ല്‍ റിലീസ് ചെയ്ത ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. അഭിനയത്തോടൊപ്പം നൃത്തത്തിനും അനു ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്.

Ads by Google
Friday 13 Mar 2026 09.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google