Sunday, March 15, 2026 Last Updated 51 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Mar 2026 10.51 PM

‘4 ദിവസത്തെ ശ്രമത്തിന് ശേഷം എന്റെ ഗ്യാസ് സിലിണ്ടർ ബുക്കിംഗ് രജിസ്റ്റർ ചെയ്തുവെന്ന് തോന്നുന്നു...’ രസകരമായ പെയിന്റിംഗ് പങ്കുവച്ച് സുഹാസിനി മണിരത്നം

uploads/news/2026/03/830067/Untitled-7.jpg
Suhasini Maniratnam latest drawing (Image Source:Instagram)

ഇറക്കുമതിയെ ആശ്രയിച്ചാണ് ഇന്ത്യയിലെ പാചകവാതക വിതരണം മുന്നോട്ട് പോകുന്നതെന്നതു കൊണ്ടു തന്നെ രാജ്യത്ത് പാചകവാതക ക്ഷാമം ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിതരണത്തിലും പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. പല ഏജൻസികളും ബുക്കിങ് സ്വീകരിക്കുന്ന ഫോൺ നമ്പറുകൾ പ്രവർത്തനരഹിതമാക്കിയതും വലിയ തോതിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കിയതും ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്.
ഇപ്പോഴിതാ ഈ സാഹചര്യം വളരെ രസകരമായി തന്റെ പെയിന്റിംഗിലൂടെ പ്രകടിപ്പിക്കുകയാണ് സുഹാസിനി മണിരത്നം. എഴുത്തുകാരി, അഭിനേത്രി, ഛായാഗ്രഹക, സംവിധായിക എന്നീ നിലകളില്‍ തിളങ്ങി നില്‍ക്കുന്ന താരം വളരെ ഭംഗിയായി വരയ്ക്കുകയും ചെയ്യും. നിലവിലെ പാചകവാതക പ്രതിസന്ധിയാണ് സുഹാസിനി വരച്ചു കാട്ടിയിരിക്കുന്നത്. ‘‘4 ദിവസത്തെ ശ്രമത്തിന് ശേഷം എന്റെ ഗ്യാസ് സിലിണ്ടർ ബുക്കിംഗ് രജിസ്റ്റർ ചെയ്തു എന്ന് എനിക്ക് തോന്നുന്നു....ആശംസകള്‍ ഇന്‍ഡെയ്ന്‍....(എന്റെ ഇന്നത്തെ ഡ്രോയിംഗ്)...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് തന്റെ രസകരമായ വര സുഹാസിനി പങ്കിട്ടിരിക്കുന്നത്. തന്റെ ഫോണ്‍ കൈയില്‍ പിടിച്ച് അതില്‍ത്തന്നെ ഒരു ചെറുപുഞ്ചിരിയോടെ നോക്കിയിരിക്കുന്ന സുന്ദരിയായ സുഹാസിനിയെ പെയിന്റിംഗില്‍ കാണാം.

Ads by Google
Friday 13 Mar 2026 10.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google