Sunday, March 15, 2026 Last Updated 19 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Mar 2026 08.20 AM

തെറ്റ് ചെയ്തിട്ടില്ല, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കരുത് ; പാര്‍ട്ടിക്ക് വിശദീകരണ കത്ത് നല്‍കി എ. പത്മകുമാര്‍

uploads/news/2026/03/829948/pathma-kumar.jpg

പത്തനംതിട്ട: പാര്‍ട്ടിയുടെ അന്തസ്സിന് വിരുദ്ധമായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും വിശദീകരണ കത്ത്് നല്‍കി ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതിയായ എ.പത്മകുമാര്‍. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കരുതെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ നേതൃത്വം വിശദീകരണം ആവശ്യപ്പെട്ട് പത്മകുമാറിന് കത്ത് നല്‍കിയിരുന്നു.

ഇതിന് മറുപടിയായി ദൂതന്‍ മുഖേനെ നല്‍കിയ കത്തിലാണ് പത്മകുമാര്‍ തന്റെ പക്ഷം വ്യക്തമാക്കിയിരിക്കുന്നത്. ദൂതന്‍ മുഖേനയാണ് അദ്ദേഹം മറുപടി കൈമാറിയത്. വിഷയത്തില്‍ പത്മകുമാറിന്റെ വിശദീകരണം ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച നിര്‍ണ്ണായകമായ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരും. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ ഈ യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന.

നേരത്തേ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്യുകയും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ സാഹചര്യം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പത്മകുമാറിന് തപാല്‍ മാര്‍ഗ്ഗത്തിലൂടെ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രതിയായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ആഭ്യന്തര ചര്‍ച്ചകളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താനായിരുന്നു ഈ നീക്കം.

ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പം എന്നിവയിലെ സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ടാണ് പത്മകുമാറിനെതിരെ കേസ് നിലവിലുള്ളത്. സ്വര്‍ണ്ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് 2025 നവംബര്‍ 20-നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ദേവസ്വം ബോര്‍ഡ് മിനിറ്റ്സില്‍ മാറ്റം വരുത്തിയതും സ്വര്‍ണ്ണത്തെ 'ചെമ്പ്' എന്ന് തിരുത്തി എഴുതിയതും പത്മകുമാറാണെന്ന് എസ്ഐടി കണ്ടെത്തി. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ കേസുകളില്‍ എസ്ഐടി കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്ന് കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് ജാമ്യം അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 4-നാണ് ജയില്‍ മോചിതനായത്.

Ads by Google
Friday 13 Mar 2026 08.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google