ചെറിയ പ്രായത്തില്‍ വിട പറഞ്ഞ നടന്‍ ഹരി മുരളിയെ അനുസ്മരിച്ച് നടി സീമ ജി നായര്‍. വിയോഗ വാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്നും എന്തായിരുന്നാലും ഇങ്ങനെ ചെയ്യരുതായിരുന്നുവെന്നും സീമ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
‘പ്രശസ്ത നാടക -സീരിയല്‍ നടന്‍ പയ്യന്നൂര്‍ മുരളി ചേട്ടന്റെ മകന്‍ ഹരി മുരളി അന്തരിച്ചു ,(അപ്പൂസ് )എന്റെ കൂടെയും അവന്‍ അഭിനയിച്ചിട്ടുണ്ട് ,ബാലതാരമായി ,മിടുക്കനായ മോന്‍ ,എന്തിനാണ് നീ ഇത് ചെയ്തത് ,ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാന്‍ മടിച്ചു ,മുരളി ചേട്ടനെ വിളിച്ചപ്പോള്‍ ,സഹോദരി ഫോണ്‍ എടുത്തത് ,സത്യം ആണെന്ന് സ്ഥിരീകരിച്ചു ,എന്തായിരുന്നെങ്കിലും പൊന്നുമോനെ ഇങ്ങനെ ചെയ്യരുതായിരുന്നു ,എങ്ങനെ സഹിക്കും നിന്റെ അച്ഛനമ്മമാരും ,ബന്ധുക്കളും ..എന്തോ മനസ്സ് പതറുന്നു ,മിടുക്കനല്ലായിരുന്നോ എന്റെ അപ്പൂസേ നീ ......നിന്നെയും ,അച്ഛനെയും ,അമ്മയെയും അറിയുന്ന എത്ര പേര്‍ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്നു ,ആര്‍ക്കും വിശ്വസിക്കാന്‍ ആവുന്നില്ലല്ലോ’ അപ്പൂസേ സീമ ജി നായരുടെ വാക്കുകള്‍.
മുപ്പത് വര്‍ഷത്തോളമായി നാടക രംഗത്ത് സജീവമായ പയ്യന്നൂര്‍ മുരളിയുടെ മകനാണ് ഹരി മുരളി. പയ്യന്നൂര്‍ അന്നൂരിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അഭിനയത്തില്‍ സജീവമല്ലായിരുന്ന താരം എറണാകുളത്ത് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു.
സീരിയലുകളിലൂടെയാണ് ഹരി അഭിനയരംഗത്തേക്ക് എത്തുന്നത്. ദിലീപ് ചിത്രം രസികനായിരുന്നു ആദ്യത്തെ ചിത്രം. പിന്നീട് മാടമ്പി, അണ്ണന്‍ തമ്പി , അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ശ്രീമുരളിയാണ് സഹോദരന്‍.