Saturday, March 14, 2026 Last Updated 17 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 01.29 PM

‘കഥകൾ പറഞ്ഞ് സ്വന്തമാക്കിയ വീടിന് അവർ ‘കഥ’ എന്ന് പേരിട്ടു; ഇനിയും കഥ തുടരും...’ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയ സന്തോഷം പങ്കിട്ട് ശ്രീവിദ്യയും രാഹുലും

uploads/news/2026/03/829825/Untitled-4.jpg
Rahul Ramachandran and Sreevidya Mullachery new house (Image Source: Instagram)

മിനിസ്ക്രീൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയയ്ക്കും ഒരുപോലെ പരിചിതരാണ് നടി ശ്രീവിദ്യ മുല്ലശ്ശേരിയും ഭർത്താവ് രാഹുൽ രാമചന്ദ്രനും. ഫ്ലവേഴ്‌സ് ടിവിയിലെ ‘സ്റ്റാർ മാജിക്’ എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. തന്റെ തനതായ കാസർഗോഡ് ശൈലിയിലുള്ള സംസാരത്തിലൂടെയും തമാശകളിലൂടെയുമാണ് ശ്രീവിദ്യയ്ക്ക് വലിയൊരു ആരാധകവൃന്ദത്തെ നേടാനായത്. ‘ക്യാമ്പസ് ഡയറി, കുട്ടനാട് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ ഉൾപ്പെടെയുള്ള സിനിമകളിലും ശ്രീവിദ്യ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
2019-ൽ പുറത്തിറങ്ങിയ ‘ജീം ബൂ ബാ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് രാഹുല്‍ രാമചന്ദ്രനെയാണ് ശ്രീവിദ്യ വിവാഹം ചെയ്തത്. സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലുകളിലും സജീവമായ രാഹുൽ, രസകരമായ വീഡിയോകളിലൂടെയും പ്രേക്ഷകർക്ക് പരിചിതനാണ്. വിവാഹിതയാകാന്‍ പോകുന്നു എന്നതിനെ ഇത്രയേറെ സന്തോഷത്തോടെ വരവേറ്റ, അല്ലെങ്കില്‍ ആ സന്തോഷത്തെ അത്രമാത്രം പ്രേക്ഷകരുമായി പങ്കുവച്ച ജോഡിയാണ് ശ്രീവിദ്യ മുല്ലശ്ശേരിയും രാഹുല്‍ രാമചന്ദ്രന്‍ എന്ന നന്ദുവും. വിവാഹ ശേഷവും എല്ലാ വിശേഷങ്ങളും പങ്കുവച്ച് ഇരുവരും യൂട്യൂബില്‍ എത്താറുണ്ട്. കലാരംഗത്ത് മാത്രമല്ല, അടുത്തിടെ ശ്രീവിദ്യയുടെ സ്വദേശം കൂടിയായ കാസർഗോഡ് ‘കറ്റൈർ’ എന്ന പേരിൽ ഒരു വസ്ത്ര വ്യാപാര സ്ഥാപനം ഇരുവരും ചേർന്ന് ആരംഭിച്ചിരുന്നു.
ഇ​പ്പോഴിതാ ഇരുവരും പുതിയ ഫ്ളാറ്റ് സ്വന്തമാക്കിയ സന്തോഷം പങ്കിടുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട ചിത്രങ്ങളില്‍ തങ്ങള്‍ വീടിനിട്ട പേരും താരദമ്പതിമാര്‍ പങ്കുവച്ചിട്ടുണ്ട്. കഥ എന്നാണ് ഇവരുടെ വീടിന്റെ പേര്. ‘‘കഥകൾ പറഞ്ഞ് സ്വന്തമാക്കിയ വീടിന് അവർ ‘കഥ’ എന്ന് പേരിട്ടു. ഇനി കഥ തുടരും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഗൃഹപ്രവേശത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ട് രാഹുൽ കുറിച്ചത്. ശ്വേത മേനോന്‍ അടക്കം നിരവധി സഹതാരങ്ങള്‍ താരദമ്പതിമാര്‍ക്ക് സ്നേഹവും ആശംസയും കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.

Ads by Google
Thursday 12 Mar 2026 01.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google