Saturday, March 14, 2026 Last Updated 11 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.27 AM

' ഈ ജന്മദിനം അല്പം വ്യത്യസ്തമായി തോന്നുന്നു' ; കുറിപ്പുമായി മഞ്ജിമ മോഹന്‍

post
photo-www.facebook.com/manjimamohan11

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി തിളങ്ങിയ താരമാണ് മഞ്ജിമ മോഹന്‍. മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് താരം.

ഇപ്പോള്‍ പിറന്നാള്‍ ദിനത്തില്‍ മഞ്ജിമ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ''ഈ ജന്മദിനം മുന്‍പുള്ളവയില്‍ നിന്നെല്ലാം അല്പം വ്യത്യസ്തമായി തോന്നുന്നു. കഴിഞ്ഞ വര്‍ഷം ഒരു റോളര്‍ കോസ്റ്റര്‍ യാത്ര പോലെയായിരുന്നു! കൂടുതല്‍ കരുത്തോടെയും വിശ്വാസത്തോടെയുമാണ് ഞാന്‍ അതിനെ അതിജീവിച്ചത് എന്ന് എനിക്ക് ഉറപ്പിച്ചു പറയാം.കൂടുതല്‍ തിരിച്ചറിവുകളോടെയും ധൈര്യത്തോടെയും 33-ാം വയസ്സിലേക്ക് ചുവടുവെക്കുന്നു. ഓരോ സന്ദേശങ്ങള്‍ക്കും ആശംസകള്‍ക്കും, സ്‌നേഹം പങ്കുവെക്കാന്‍ സമയം കണ്ടെത്തിയ ഓരോ വ്യക്തിക്കും നന്ദി. ലോകത്തെ ഏറ്റവും മികച്ച മനുഷ്യരാല്‍ ചുറ്റപ്പെട്ടു നില്‍ക്കുന്നതില്‍ ഞാന്‍ വലിയ അനുഗ്രഹമായി കരുതുന്നു'', എന്നാണ് മഞ്ജിമയുടെ വാക്കുകള്‍.

1997ല്‍ പുറത്തിറങ്ങിയ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് മഞ്ജിമയുടെ തുടക്കം. 2000ല്‍ റിലീസ് ചെയ്ത മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മഞ്ജിമയ്ക്ക് ലഭിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ 'ഒരു വടക്കന്‍ സെല്‍ഫി' എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി തിരിച്ചുവരവ് ഗംഭീരമാക്കി. നടന്‍ ഗൗതം കാര്‍ത്തിക് ആണ് മഞ്ജിമയുടെ ഭര്‍ത്താവ്. 2022 നവംബര്‍ 28-നായിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നത്.

Ads by Google
Thursday 12 Mar 2026 11.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google