Saturday, March 14, 2026 Last Updated 9 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 08.20 AM

രണ്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതം; നടി ഹന്‍സിക വിവാഹമോചിതയായി

after, four

നടി ഹന്‍സിക മൊത്വാനിയും സോഹല്‍ ഖതൂരിയയും വിവാഹമോചിതരായി. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചു. പരസ്പരം ഒത്തുചേര്‍ന്നു പോകാനില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചിതരാകാന്‍ തീരുമാനിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹന്‍സിക യാതൊരു തര ജീവനാംശവും ആവശ്യപ്പെട്ടിട്ടില്ല.

2022 ഡിസംബര്‍ നാലിനായിരുന്നു നടി ഹന്‍സികയും സൊഹൈല്‍ കത്യൂര്യയയുടെയും വിവാഹം. നാലു വര്‍ഷം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തില്‍ 2 വര്‍കമായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും വേര്‍പിരിയുന്നു എന്ന തരത്തിലുളള അഭ്യൂഹം കുറേ നാളുകളായി പ്രചരിക്കുന്നുണ്ട്. സൊഹൈലിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. സൊഹൈലിന്റെ ആദ്യ ഭാര്യ ഹന്‍സികയുടെ സുഹൃത്തുമാണ്. ഇവരുടെ വിവാഹ ആഘോഷങ്ങളില്‍ ഹന്‍സികയുമുണ്ടായിരുന്നു. നേരത്തെ അറിയാമായിരുന്നെങ്കിലും വിവാഹ ബന്ധം തകര്‍ന്നതിന് താന്‍ കാരണമല്ലെന്ന് ഹന്‍സിക വെളിപ്പെടുത്തിയിരുന്നു.

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് സുപരിചിതയാണ് നടി ഹന്‍സിക മൊത്വാനി. ഹിന്ദിയില്‍ ബാലതാരമായിട്ടായിരുന്നു തുടക്കം. പിന്നീട് തമിഴ്്, തെലുങ്ക് സിനിമകളില്‍ നായികയായി തിളങ്ങി.

Ads by Google
Thursday 12 Mar 2026 08.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google