Sunday, March 15, 2026 Last Updated 22 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 04.01 PM

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്, എൽഡിഎഫിന് പിഡിപി ബന്ധം ; വിമര്‍ശനവുമായി നന്ദ്രേ മോദി

uploads/news/2026/03/829645/3.gif
photo - facebook

കൊച്ചി : കേരളം എല്‍എല്‍ഡിഎഫ് -യുഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ ഇത്തവണ എന്‍ഡിഎയക്ക് അവസരം നല്‍കിയാല്‍ കേരളത്തിന് വികസനം ഉറപ്പാക്കമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി . യുഡിഎഫിനും എല്‍ഡിഎഫിനും എതിരെ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നന്ദ്രേ മോദി .

സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് ഇന്ന് ' എംഎംസി ' അഥവാ മുസ്ലീം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസ് ആയി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു . തിരഞ്ഞെടുപ്പ് വിജയത്തിനായി തീവ്രവാദ നിലപാടുകളുളള സംഘടനകളുമായി കോണ്‍ഗ്രസ് കൈകോര്‍ക്കുകയാണെന്നും ഇത് കേരളത്തിന്റെ സമാധനത്തെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി . അധികാരത്തിലെത്താന്‍ വേണ്ടി കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയെപ്പോലെയുളള സംഘടനകളെ കൂട്ടുപിടിക്കുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി . വിഘടനവാദ അജണ്ടകളുളള ഇത്തരം സംഘടനകള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നത് ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത . ഇടത് മുന്നണിപിഡിപി പോലെയുള്ള ഭീകര പ്രസ്ഥാനങ്ങളുമായി എൽഡിഎഫിന് നേരത്തെ തന്നെ ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അഴിമതിയുടെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും 'പാർട്ണർമാർ' ആണെന്നും പ്രധാനമന്ത്രി വിമർശിച്ചു. യുഡിഎഫ് ഭരണകാലത്ത് സോളാർ അഴിമതിയായിരുന്നു ചർച്ചയെങ്കിൽ, ഇപ്പോൾ സിഎംആർഎൽ അഴിമതിയാണ് കേരളത്തിൽ നിറഞ്ഞുനിൽക്കുന്നത്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പോലും ഇരുമുന്നണികളും പങ്കാളികളാണെന്ന് അദ്ദേഹം ആരോപിച്ചു. സ്വർണ്ണം മോഷ്ടിക്കുന്നതിലും അത്കടത്തിക്കൊണ്ടുപോകുന്നതിലും ഇരുപക്ഷത്തെയും നേതാക്കൾക്ക് പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Ads by Google
Wednesday 11 Mar 2026 04.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google