Saturday, March 14, 2026 Last Updated 0 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 02.31 PM

മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് മെഗാസ്റ്റാര്‍ ചിരഞ്ജീവി

chiranjeevi
photo-x.com/KChiruTweets/

മകള്‍ സുസ്മിത കൊനിഡേലയ്ക്ക് പിറന്നാള്‍ ആശംസിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് മെഗാസ്റ്റാര്‍ ചിരഞ്ജീവി. ഒരിക്കല്‍ തന്റെ വിരല്‍ പിടിച്ച് അരികില്‍ നടന്ന കൊച്ചു പെണ്‍കുട്ടി ഇന്ന് ശക്തയും സുന്ദരിയും ഉത്തരവാദിത്തമുളളവളുമായ സ്ത്രീയിലേക്ക് മാറിയെന്ന് ചിരഞ്ജീവി പറയുന്നു. പിതാവെന്ന നിലയില്‍ തനിക്ക് മകള്‍ നല്‍കിയ അഭിമാന നിമിഷത്തെക്കുറിച്ചും താരം വിവരിക്കുന്നുണ്ട്. മകളുടെ കുട്ടിക്കാലത്തെ നിരവധി ചിങ്ങ്രള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നടന്റെ കുറിപ്പ്. താരത്തിന്റെ വാക്കുകളിലേക്ക്:

‘ജന്മദിനാശംസകള്‍ സുസ്മിത കൊനിഡേല.. ഒരിക്കല്‍ എന്റെ വിരല്‍ പിടിച്ചു എന്റെ അരികില്‍ നടന്ന ആ കൊച്ചുപെണ്‍കുട്ടിയില്‍ നിന്ന് ഇന്ന് നീ ശക്തയും , സുന്ദരിയും, ഉത്തരവാദിത്തമുളളവളുമായ സ്ത്രീയിലേക്ക്. ഒരു അച്ഛനെന്ന നിലയില്‍ എനിക്ക് ഏറ്റവും പ്രത്യേക നിമിഷങ്ങളിലൊന്ന്, നീ എന്റെ സിനിമകള്‍ കാണുന്നത്, ഇപ്പോള്‍ ഒരു സിനിമ നിര്‍മിക്കുന്നത്, എനിക്ക് ഒരു അവിസ്മരണീയമായ ബ്ലോക്ക്ബസ്റ്റര്‍ നല്‍കിയത് എന്നിവയാണ്. അത് എന്നെ വളരെ പ്രത്യേകരീതിയില്‍ അഭിമാനിപ്പിച്ചു.

നിനക്ക് നല്ല ആരോഗ്യം, സന്തോഷം, നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അനന്തമായ വിജയം എന്നിവ നേരുന്നു. എന്റെ പ്രിയപ്പെട്ട മോളെ , എപ്പോഴും തിളങ്ങി നില്‍ക്കൂ ഒരുപാട് സ്‌നേഹവും അനുഗ്രഹങ്ങളും’ നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സുസ്മിതയ്ക്ക് പിറന്നാള്‍ ആശംസകള്‍ കമന്റായി കുറിക്കുന്നത്. .

ചിരഞ്ജീവിയുടെ പോസ്റ്റിന് നന്ദി പറഞ്ഞുകൊണ്ട് മകള്‍ സുസ്മിതയും എത്തിയിരുന്നു. ‘നന്ദി അച്ഛാ വിടര്‍ന്ന കണ്ണുകളോടെ രണ്ട് വയസ്സുളള കുട്ടി നിങ്ങളുടെ കൈപിടിച്ച് സെറ്റിലേക്ക് നടക്കുന്നതു മുതല്‍ ഇപ്പോള്‍ നിങ്ങളുടെ ചിത്രം നിര്‍മിക്കുന്നതുവരെ, എന്റെ ജീവിതം ശരിക്കും ഒരു അനുഗ്രഹത്തില്‍ കുറഞ്ഞതല്ല.

അച്ഛന്‍, ഉപദേഷ്ടാവ്, യഥാര്‍ഥ ജീവിതത്തിലെ നായകന്‍, മെഗാസ്റ്റാര്‍ എന്നിവരെല്ലാം ഒരാളില്‍ ഉണ്ട്. എനിക്ക് വേറെ എന്താണ് ചോദിക്കാന്‍. നിങ്ങളുടെ ആശംസകള്‍ക്കും എപ്പോഴും നിങ്ങളായിരിക്കുന്നതിനും നന്ദി, എപ്പോഴും നിങ്ങളെ സ്‌നേഹിക്കുന്നു എന്നാണ് സുസ്മിത കുറിച്ചത്.

Ads by Google
Wednesday 11 Mar 2026 02.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google