Saturday, March 14, 2026 Last Updated 13 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 12.15 PM

സുരക്ഷിതനായി ചെന്നൈയില്‍ തിരിച്ചെത്തി നടന്‍ അജിത്; വിമാനത്താവളത്തില്‍ നിന്നുളള താരത്തിന്റെ വീഡിയോ പുറത്ത്

ajith-kumar

തമിഴ് നടനും റേസറുമായ അജിത് കുമാര്‍ ദുബായില്‍ നിന്ന് ചെന്നൈയില്‍ സുരക്ഷിതനായി തിരിച്ചെത്തി. ഗള്‍ഫ് മേഖലകളിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ താരത്തിന്റെ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയല്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

റേസിംഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായാണ് അടുത്തിടെ അജിത് കുമാര്‍ ദുബായിലെത്തിയത്. ഇതിനിടയല്‍ ഇസ്രയേല്‍-യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷമാവുകയും ഇറാന്‍, ദുബായ്, ഇറാഖ് തുടങ്ങിയ പ്രദേശങ്ങളിലെ വ്യോമപാത അടയ്ക്കുകയും ചെയ്തു. ഇതോടെ പല അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. ദുബായില്‍ നിന്ന് ചെന്നൈയിലേക്ക് മടങ്ങാനിരിക്കെയാണ് അജിത്തിന് നാട്ടിലെത്തുന്നതില്‍ അപ്രതീക്ഷിത പ്രതിസന്ധി നേരിട്ടത്.

അജിത്തിനെ കൂടാതെ സോണല്‍ ചൗഹാന്‍, ഇഷ ഗുപ്ത, വിഷ്ണു മഞ്ചു, ലാറ ദത്ത, നര്‍ഗീസ് -ഖ്രി തുടങ്ങിയ ചലച്ചിത്ര താരങ്ങള്‍ക്കും സമാനമായ അനുഭവം നേരിട്ടിരുന്നു.

മോട്ടോര്‍ സ്‌പോര്‍ട്‌സിനോടുളള താല്‍പര്യം കാരണം അജിത് കുമാര്‍ അടുത്ത കാലത്തായി ദുബായിലാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. ലോകത്തെ പ്രധാന റേസിംഗ് സര്‍ക്യൂട്ടുകള്‍ ഈ മേഖലയില്‍ ഉളളതിനാലാണ് ഇത്. നിലവില്‍ മോട്ടോര്‍സ്‌പോര്‍ട്‌സ് കരിയറുമായി ബന്ധപ്പെട്ട തിരക്കുകളിലായ അദ്ദേഹം വിമാന നിയന്ത്രണങ്ങള്‍ നീങ്ങിയതോടെയണ് നാട്ടിലേക്ക് മടങ്ങിയത്.

Ads by Google
Wednesday 11 Mar 2026 12.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google