Sunday, March 15, 2026 Last Updated 20 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Mar 2026 06.46 PM

സാമ്പത്തിക അപഹരണം നടത്തുന്ന ബാങ്കുകൾക്കെതിരെ ബി ജെ പി ശക്തമായ നടപടി സ്വീകരിക്കും- ഷോൺ ജോർജ്

uploads/news/2026/03/829454/11.gif
photo - facebook

കോട്ടയം : സാമ്പത്തിക അപഹരണം നടത്തുന്ന ബാങ്കുകൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. പണം നഷ്ടപ്പെടാതിരിക്കാൻ കേന്ദ്ര സർക്കാരും, കേന്ദ്ര സഹകരണ വകുപ്പും, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായി ഇടപെട്ടു കൊണ്ട് ആറ് മാസത്തിനുള്ളിൽ നടപടി സ്വീകരിക്കുമെന്ന് ഷോൺ ജോർജ് വ്യക്തമാക്കി.

കുറ്റക്കാർ എത്ര ഉന്നതർ ആയിരുന്നാലും മുഖം നോക്കാതെ അവർക്കെതിരെ നടപടി സ്വീകരിക്കും. നാളെ അവരുടെ സ്ഥാനം തുറങ്കിലിനുള്ളിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരാൻ പോകുന്ന 5 വർഷക്കാലത്തിനുള്ളിൽ ഏതൊക്കെ ബാങ്കുകൾ പൊളിഞ്ഞിട്ടുണ്ടോ അവർക്കെതിരെ കൃത്യമായ നടപടി സ്വീകരിച്ച് അർഹതപ്പെട്ട പണം തിരികെ നിക്ഷേപകർക്ക് ലഭിക്കാനുള്ള എല്ലാ നിയമനടപടിയും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ഷോൺ കൂട്ടിച്ചേർത്തു.

പാലാ കുരിശുപള്ളി കവലയിൽ ഇന്നലെ ആരംഭിച്ച നിക്ഷേപകരുടെ ധർണ്ണ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads by Google
Tuesday 10 Mar 2026 06.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google