Saturday, March 14, 2026 Last Updated 17 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Mar 2026 04.30 PM

ചെക്കന് 100 ഏക്കര്‍ ഭൂമി വേണം, ഭക്ഷണം ഉണ്ടാക്കാനും വസ്ത്രം അലക്കാനും അറിയണം; ഭാവി വരനെ കുറിച്ച് മീനാക്ഷി ചൗധരി

meenakshi-chaudhary

ലക്കി ഭാസ്കർ, വിജയ് ചിത്രം ദി ഗോട്ട് എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് മീനാക്ഷി ചൗധരി. ലക്കി ഭാസ്കറിലെ നടിയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ മീനാക്ഷി തന്റെ ഭാവി വരനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് എല്ലാവരെയും ഞെട്ടിരിച്ചിരിക്കുന്നത്. ഒരഭിമുഖത്തിൽ രസകരമായി പറഞ്ഞ മറുപടിയാണ് വൈറലായി മാറിയത്.

'എന്നെ വിവാഹം കഴിക്കുന്ന പയ്യന് കുറഞ്ഞത് 100 ഏക്കർ ഭൂമി എങ്കിലും സ്വന്തമായി ഉണ്ടായിരിക്കണം. കൂടാതെ പാചകം ചെയ്യാനും വസ്ത്രങ്ങൾ അലക്കാനും അവ തേയ്ക്കാനും അറിയണം. വീട്ടുജോലികൾ എല്ലാം ഉത്തരവാദിത്തത്തോടെ നോക്കി നടത്താൻ കഴിയുന്ന ആളായിരിക്കണം. അടിസ്ഥാന ജോലികൾ മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കാതെ സ്വന്തമായി ചെയ്യാൻ പങ്കാളി പ്രാപ്തനായിരിക്കണം', എന്നായിരുന്നു മീനാക്ഷി തമാശരൂപേണ പറഞ്ഞത്. ഇതിന് പിന്നാലെ നടിയെ അനുകൂലിച്ചും ട്രോളിയും നിരവധി പേർ എത്തി. 'ഈ നൂറ് ഏക്കർ, അതെന്തിനാകും? 100 ഏക്കറുണ്ടെങ്കിൽ അവൻ എന്തിന് നിങ്ങളുടെ പുറകെ വരണം, ഇതിനർത്ഥം അവർക്ക് വേണ്ടത് ഭർത്താവിനെയല്ല, വീട്ടു ജോലിക്കാരനെയാണ്', എന്നിങ്ങനെയാണ് കമന്റുകൾ വരുന്നത്.

ദുൽഖർ ചിത്രം ലക്കി ഭാസ്കറിൽ സുമതി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു.

Ads by Google
Tuesday 10 Mar 2026 04.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google