Saturday, March 14, 2026 Last Updated 8 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Mar 2026 12.47 PM

‘നമ്മുടെ നാട്ടിലിപ്പോൾ കാവ്യനീതിയുടെ കാലമാണ്, ചെയ്തു കൂട്ടിയ അപരാധങ്ങൾക്ക് പലർക്കും കൃത്യമായ തിരിച്ചടി കാലം നൽകുന്നു’; ചര്‍ച്ചയായി വിനയന്റെ വാക്കുകള്‍

vinayan-

സംവിധായകന്‍ വിനയന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പുതിയ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആരെയും പേരെടുത്ത് പരാമര്‍ശിക്കാതെ എന്നാല്‍ കൃത്യമായ ലക്ഷ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന വിനയന്റെ വാക്കുകള്‍ മലയാള സിനിമയിലെയും സമൂഹത്തിലെയും നിലവിലെ സാഹചര്യങ്ങളുമായി ചേര്‍ത്തു വായിക്കുകയാണ് പ്രേക്ഷകര്‍. നമ്മുടെ നാട്ടിലിപ്പോള്‍ കാവ്യനീതിയുടെ കാലമാണെന്നും ചെയ്തു കൂട്ടിയ അപരാധങ്ങള്‍ക്ക് പലര്‍ക്കും കാലം കൃത്യമായ തിരിച്ചടി നല്‍കുന്നുണ്ടെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു.

ഉപജാപകവൃന്ദത്തിന്റെ ആര്‍പ്പു വിളികളിലൂടെ സ്വയം രാജാവാകാന്‍ ശ്രമിച്ചവര്‍ക്ക് ഇപ്പോള്‍ അടിപതറുകയാണ്. അനീതിയും അധാര്‍മികതയും അസത്യവും അതിരു കടക്കുമ്പോള്‍ കാലമേര്‍പ്പെടുത്തുന്ന ബാലന്‍സിംഗ് തന്ത്രമാണ് ഈ കാവ്യനീതിയെന്നു, ഇതിനെ തടുക്കാന്‍ പണമോ അധികാരമോ കുതന്ത്രങ്ങളോ മതിയാവില്ലെന്നും വിനയന്‍ ഓര്‍മിപ്പിക്കുന്നു.

വിനയന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

‘നമ്മുടെ നാട്ടിലിപ്പോൾ കാവ്യനീതിയുടെ കാലമാണ്...ചെയ്തു കൂട്ടിയ അപരാധങ്ങൾക്ക് പലർക്കും കൃത്യമായ തിരിച്ചടി കാലം നൽകുന്നു..
ഉപജാപകവൃന്ദത്തിന്റെ ആർപ്പു വിളികളിലൂടെ സ്വയം രാജാവാകാൻ ശ്രമിച്ചവർക്ക് അടിപതറുന്നു...അവഗണിച്ച് മാറ്റിയ കല്ലുകൾ മൂലക്കല്ലായി മാറുന്നു..

അനീതിയും അധാർമികതയും അസത്യവും അതിരു കടക്കുമ്പോൾ കാലമേർപ്പെടുത്തുന്ന ബാലൻസിംഗ് തന്ത്രമാണ് ഈ കാവ്യനീതി.. അതിനെ തടുക്കാൻ പണത്തിനോ അധികാരത്തിനോ കുതന്ത്രങ്ങൾക്കോ ആവില്ല.. പലതും ഇനിയും നമ്മൾ കാണാൻ കിടക്കുന്നു’

Ads by Google
Tuesday 10 Mar 2026 12.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google