Sunday, March 15, 2026 Last Updated 24 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Mar 2026 12.52 PM

വിഷയം കുടുംബകാര്യം, മന്ത്രിസഭയില്‍ ചര്‍ച്ചയായില്ല ; മന്ത്രിസ്ഥാനം രാജി വെയ്ക്കാതെ ഗണേശ് കുമാര്‍

uploads/news/2026/03/829409/bindu-menon.jpg

തിരുവനന്തപുരം: ഭാര്യ ബിന്ദുമേനോന്‍ ഉയര്‍ത്തിയ വിവാദത്തില്‍ രാജിവെയ്ക്കാതെ ഗണേശ്കുമാര്‍. കുടുംബവിഷയമെന്ന് പറഞ്ഞ് പ്രശ്‌നമെന്ന് വിലയിരുത്തുകയും ആ നിലയില്‍ കാര്യങ്ങള്‍ പോകട്ടെയെന്നും മന്ത്രിസഭായോഗം വിലയിരുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഗണേശ്കുമാര്‍ രാജി വെയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ഭാര്യ തന്നെ തങ്ങളുടെ പ്രശ്‌നമാണെന്ന് പറഞ്ഞ് രംഗത്ത് വരുമ്പോള്‍ രാജിയുടെ ആവശ്യമില്ല എന്ന നിലപാടാണ് മന്ത്രിസഭായോഗത്തില്‍ എടുത്തത്. ഗണേശ്കുമാര്‍ ഇന്ന് മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തിരുന്നു.

തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ മന്ത്രി രാജിവെച്ചാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും വിലയിരുത്തിയതായിട്ടാണ് സൂചന. ഇന്ന് രാവിലെ ഇത് തങ്ങള്‍ രണ്ടുപേര്‍ തമ്മിലുള്ള പ്രശ്‌നമാണെന്ന് വ്യക്തമാക്കി ഗണേശ്കുമാറിന്റെ ഭാര്യ തന്നെ രംഗത്ത് വന്നിരുന്നു. ഇന്ന് മന്ത്രിസഭായോഗത്തില്‍ എത്തുന്നതിന് മുമ്പായി ഗണേശ്കുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവരങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇത് ഒരു കുടുംബപ്രശ്‌നമാണെന്നും അതിനെ ഏറ്റെടുക്കേണ്ടതില്ലെന്നും തീരുമാനം എടുക്കുകയായിരുന്നു.

ഗണേശിന്റെ വിഷയം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചപോലുമായില്ലെന്നും ആരും വിഷയം ഉന്നയിച്ചില്ലെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പത്തനാപുരത്തെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മന്ത്രിയും ജീവനക്കാരും ചേര്‍ന്ന് ആക്രമിച്ചെന്നും നല്‍കിയ പരാതി പോലീസ് അവഗണിച്ചെന്നും ആരോപിച്ച് ഭാര്യ ബിന്ദുമേനോന്‍ രംഗത്ത് വന്നതോടെയാണ് വിവാദം തുടങ്ങിയത്്. തനിക്ക് ഒന്നല്ല, 5000 പ്രണയമുണ്ടെന്നു തുറന്നടിച്ച് ഗണേഷ്‌കുമാര്‍ പിന്നീട് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി.

ഭാര്യയുടെ പരാതിയെക്കുറിച്ചുള്ള ചോദ്യത്തിന്, 'വട്ട് മൂത്താല്‍ ആര്‍ക്കും 112-ല്‍ വിളിക്കാം' എന്നായിരുന്നു മറുപടി. ഇതില്‍ പ്രകോപിതയായ മന്ത്രിയുടെ ഭാര്യ ആരോപണം പരസ്യമായി ഉന്നയിച്ച് മാധ്യമങ്ങളോടു പ്രതികരിച്ചു. സമാനമായ ആരോപണമുന്നയിച്ച ആദ്യഭാര്യ യാമിനി തങ്കച്ചിയുമായി ബന്ധം പിരിഞ്ഞശേഷം 2014-ലാണ് ഗണേഷ്‌കുമാര്‍ ബിന്ദു മേനോനെ വിവാഹം കഴിച്ചത്.

Ads by Google
Tuesday 10 Mar 2026 12.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google