Sunday, March 15, 2026 Last Updated 23 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Mar 2026 08.14 AM

അധികാരംകിട്ടാന്‍ കോണ്‍ഗ്രസ് എന്തുംപറയും ; രാഹുല്‍ഗാന്ധിയുടെ വാഗ്ദാനം കെ.എസ്.ആര്‍.ടി.സി.യെ തകര്‍ക്കാന്‍

uploads/news/2026/03/829340/rahul-bjp-flag.jpg

തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനം കോണ്‍ഗ്രസുകാര്‍ തന്നെ തള്ളിക്കളയുമെന്നും കേരളത്തിലെ കെ.എസ്.ആര്‍.ടി.സി.യെ തകര്‍ക്കാനുള്ള നീക്കമെന്നും വിമര്‍ശിച്ച് ബിജെപി. അധികാരത്തില്‍ എത്തിയാല്‍ കേരളത്തില്‍ എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്രാസൗകര്യം നല്‍കുമെന്ന പ്രഖ്യാപനമാണ് ബിജെപി വിമര്‍ശനത്തിന് ഇരയാക്കിയിരിക്കുന്നത്.

ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം തകര്‍ച്ചയുടെ നെല്ലിപ്പടിയില്‍ നില്‍ക്കുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ തകര്‍ക്കാനാണ്. ഇത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണെന്നും അധികാരത്തിലെത്താന്‍ എന്തു വ്യാജവും പറയുന്നത് കോണ്‍ഗ്രസിന്റെ സ്ഥിരം പരിപാടിയാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു.

പൊതുഗതാഗത സംവിധാനത്തെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തെ കോണ്‍ഗ്രസുകാര്‍ തന്നെ തള്ളിക്കളയും. നേരത്തേ ഹിമാചല്‍പ്രദേശ്, തെലുങ്കാന, കര്‍ണാടക തെരഞ്ഞെടുപ്പുകളില്‍ നടത്തിയതിന് സമാനമായ കാര്യങ്ങളാണ് കോണ്‍ഗ്രസ് കേരളത്തിലും നടത്തുന്നത്. ബിജെപിക്കും എന്‍ഡിഎക്കുമെതിരെ കേരളത്തില്‍ കോണ്‍ഗ്രസ്- സിപിഐഎം സഖ്യം രൂപപ്പെട്ടിട്ടുണ്ടെന്നും കൃഷ്ണദാസ് ആരോപിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിച്ചിരുന്ന പുതുയുഗ യാത്രയുടെ തിരുവനന്തപുരത്ത് നടന്ന സമാപന ചടങ്ങിലാണ് രാഹുല്‍ ഗാന്ധി അഞ്ചിന ഗ്യാരന്റി പ്രഖ്യാപിച്ചത്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര. കോളേജ് വിദ്യാര്‍ത്ഥിനി കള്‍ക്ക് പ്രതിമാസം ആയിരം രൂപ എന്നിവയും ക്ഷേമ പെന്‍ഷന്‍ മൂവായിരം രൂപയിലേക്ക് ഉയര്‍ത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം വരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ബിസിനസുകള്‍ ആരംഭിക്കുന്നതിന് യുജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് എന്നിങ്ങനെയായിരുന്നു മറ്റ് ഗ്യാരന്റികള്‍.

Ads by Google
Tuesday 10 Mar 2026 08.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google