Sunday, March 15, 2026 Last Updated 21 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 08.41 PM

ഗണേശ്കുമാറിനെതിരേ ദ്രുതഗതിയില്‍ നടപടിയില്ല ; ആദ്യം സംസാരിക്കട്ടെയെന്ന് സിപിഐഎം

uploads/news/2026/03/829261/ganeshkumar.gif

തിരുവനന്തപുരം: ഭാര്യ ഉയര്‍ത്തിയ ആരോപണത്തില്‍ ഗണേശ്കുമാറുമായി ആദ്യം സംസാരിക്കട്ടെയെന്ന് സിപിഐഎം. ഗണേശ്കുമാറുമായി എല്‍ഡിഎഫ് നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കും. ഭാര്യയുടെ ആരോപണത്തിന് പിന്നാലെ ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്ന സാഹചര്യത്തില്‍ ദ്രുതഗതിയില്‍ നടപടിയെടുത്തേക്കില്ല.

മന്ത്രി കെബി ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ വാളകത്തെ കുടുംബ വീട്ടില്‍ കണ്ടെന്നും, ഫോട്ടോ ഉള്‍പ്പടെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ബിന്ദു മേനോന്‍ നടത്തിയ തുറന്നുപറച്ചില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ തന്നെ മര്‍ദ്ദിച്ചെന്നും ഫോണ്‍ പിടിച്ചുവാങ്ങിയെന്നും താന്‍ വിളിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇടപെട്ടില്ലെന്നും ബിന്ദു മേനോന്‍ ആരോപിച്ചു. സംശയരോഗമാണെന്ന് പറഞ്ഞ് മന്ത്രി ഉപദ്രവിച്ചെന്നും പറഞ്ഞു.

ഈ വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആരോപണവുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ അവിഹിതമോ പ്രണയബന്ധമോ അല്ല പ്രശ്‌നമെന്നും ഒരു യുവതി പരാതി പറഞ്ഞിട്ട് പോലീസ് എടുത്ത നിലപാടാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു ഡിജിപിക്ക് കത്ത് നല്‍കി.

ഗണേഷ് കുമാറിനെതിരായ പ്രതിഷേധം തെരുവിലേക്കും വ്യാപിപ്പിക്കുകയാണ് പ്രതിപക്ഷം. വരും ദിവസങ്ങളില്‍ പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് പ്രതിഷേധങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം. അതേസമയം ആരോപണം മന്ത്രി തള്ളിയിരിക്കുകയാണ്. എല്ലാ കാലത്തും വീട്ടില്‍ നിന്ന് തന്നെയാണ് തനിക്ക് ശത്രുക്കള്‍ ഉണ്ടാകുന്നതെന്നും പിന്നില്‍ കോണ്‍ഗ്രസാണെന്നും മന്ത്രി പറഞ്ഞു.

Ads by Google
Monday 09 Mar 2026 08.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google