Sunday, March 15, 2026 Last Updated 23 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 06.04 PM

പരാതിക്കാരിയെ പോലീസ് നോക്കാതെ പോകുന്നു ; ഇതാണോ ഇടതുപക്ഷ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ ; പരിഹസിച്ച് പ്രതിപക്ഷനേതാവ്

uploads/news/2026/03/829251/VD-satheeshan-close.gif

തിരുവനന്തപുരം: ഒരാള്‍ എത്രപേരെ പ്രണയിക്കുന്നു എത്രപേരുമായി ബന്ധപ്പെടുന്നു എന്നത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും അത് കോണ്‍ഗ്രസിന്റെ വിഷയമല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എന്നാല്‍ ഒരു സ്ത്രീയെ മന്ത്രിയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ സ്റ്റാഫ് ആക്രമിച്ചെന്ന പരാതിയില്‍ പോലീസ് പ്രതികരിക്കാത്തത് പരിതാപകരമാണെന്നും പ്രതിപക്ഷ നേതാവ്. മന്ത്രി ഗണേശ്കുമാറിന്റെ ഭാര്യ ബിന്ദുമേനോന്‍ ഉന്നയിച്ച ആരോപണത്തില്‍ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മറുപടി നല്‍കണമെന്നും പറഞ്ഞു.

പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടും പരാതിക്കാരിയെ സഹായിക്കാതെ അവരെ ഉപേക്ഷിച്ചു മടങ്ങിപ്പോയി. സ്ത്രീസുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഈ മന്ത്രിസഭയ്ക്ക് ഇത്തരം ആരോപണങ്ങള്‍ നാണക്കേടാണെന്നും പറഞ്ഞു. ഗണേഷ്‌കുമാറിന്റെ ഭാര്യ ബിന്ദുമേനോനെ മുറിയില്‍ അടച്ചുപൂട്ടിയ സംഭവത്തില്‍ അവര്‍ പോലീസിനെ വിളിക്കുകയും പോലീസ് വരികയും ചെയ്തു. എന്നാല്‍ എന്താണ് പറ്റിയത് അവരെ ആരെങ്കിലും ആക്രമിച്ചോ പരിക്കേറ്റോ ഇതൊന്നും അന്വേഷിക്കുകയോ അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയോ പോലീസ് ചെയ്തില്ല. പരാതിക്കാരിയെ ഉപേക്ഷിച്ചുപോകുന്ന ഈ പോലീസിനെ കൊണ്ട് ഏത് സ്ത്രീയ്ക്ക് എന്തു സുരക്ഷ കിട്ടുമെന്നാണ് പറയുന്നതെന്നും ചോദിച്ചു. ഇവര്‍ക്കൊന്നും നാണമില്ലെങ്കിലും കേള്‍ക്കുന്നവര്‍ക്കുണ്ടെന്നും പറഞ്ഞു.

ഈ വിഷയത്തില്‍ മുഖ്യമന്ത്രി എന്തു പറയുന്നു എന്നറിയാന്‍ കോണ്‍ഗ്രസ് കാത്തിരിക്കുകയാണ്. ഇത്തരം വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഒരു നിലപാട് എടുത്തിട്ടുണ്ടെന്നും പറഞ്ഞു. വിവാദത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന ഗണേശ്കുമാറിന്റെ പ്രസ്താവനയ്ക്കും മറുപടി നല്‍കി. മന്ത്രിമാരുടെ ഭാര്യമാരുടെ പുറകേ പോയി ഭര്‍ത്താക്കന്മാര്‍ക്ക് എതിരേ പരാതി കൊടുക്കണമെന്ന് പറഞ്ഞു നടക്കുന്നതല്ല കോണ്‍ഗ്രസിന്റെ പണിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഇതൊരു സ്ത്രീയുടെ പരാതിയാണെന്നും മന്ത്രിയുടെ നിര്‍ദേശപ്രകാരം സ്റ്റാഫാണ് മര്‍ദ്ദിച്ചതെന്നും പറഞ്ഞു.

Ads by Google
Monday 09 Mar 2026 06.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google