Sunday, March 15, 2026 Last Updated 20 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 10.43 AM

ഗീതാഗോപിയെ കൊണ്ടുവരുന്നത് സാമ്പത്തീകം മേടിച്ചുകൊടുക്കാന്‍ ; രൂക്ഷവിമര്‍ശനവുമായി നാട്ടിക എംഎല്‍എ സിസി മുകുന്ദന്‍

uploads/news/2026/03/829198/cc-mukundan.gif

തൃശൂര്‍: പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കിലും നാട്ടികയില്‍ മത്സരിക്കുമെന്ന് സിപിഐ യുടെ സിറ്റിംഗ് എംഎല്‍എ സി.സി. മുകുന്ദന്‍. തനിക്ക് പകരം ഗീതാഗോപിയെ സ്ഥാനാര്‍ത്ഥിയാക്കി കൊണ്ടുവരാന്‍ പാര്‍ട്ടി വ്യഗ്രത കാട്ടുന്നത് പാര്‍ട്ടിക്ക് സാമ്പത്തീകം മേടിച്ചുകൊടുക്കാന്‍ കഴിയുന്നയാള്‍ എന്ന നിലയിലാണെന്നും ഇരയിട്ടു ചൂണ്ടയിടുന്ന രീതിയാണ് അതെന്നും മുകുന്ദന്‍ പറഞ്ഞു.

നാലു മന്ത്രിമാര്‍ ഉള്‍പ്പെടെ സിപിഐ യുടെ 25 സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനം ആയിരിക്കെ സിപിഐയുടെ ശക്തിദുര്‍ഗ്ഗമായി കണക്കാക്കുന്ന തൃശൂരില്‍ നിന്നുമാണ് പാര്‍ട്ടിക്കെതിരേ വിമതശബ്ദം സിറ്റിംഗ് എംഎല്‍എയില്‍ നിന്നു തന്നെ ഉയര്‍ന്നിരിക്കുന്നത്. 2021 ല്‍ 28,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചയാളാണ് സി.സി. മുകുന്ദന്‍.

ഇത്തവണ അദ്ദേഹത്തെ പാര്‍ട്ടി ഒഴിവാക്കി ഗീതാഗോപിയെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്ന സാഹചര്യത്തില്‍ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. പാര്‍ട്ടിക്ക് പണം നേടിക്കൊടുക്കാന്‍ കഴിയുന്ന ആളായതിനാലാണ് ഗീതാഗോപിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതെന്ന ആരോപണമാണ് മുകുന്ദന്‍ നടത്തുന്നത്. താന്‍ ഇത്തവണയും തെരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടാകുമെന്നും പാര്‍ട്ടി സീറ്റ് തന്നില്ലെങ്കിലും മത്സരിക്കുമെന്നും പാര്‍ട്ടി സീറ്റ് നല്‍കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുമ്പ് വളരെ മോശപ്പേര് കേട്ട സ്ഥാനാര്‍ത്ഥിയായ ഗീതാഗോപിയെ വീണ്ടും മത്സരിപ്പിക്കാന്‍ കൊണ്ടുവരുന്നത് അനുവദിക്കാനാകില്ലെന്ന് മുകുന്ദന്‍ പറഞ്ഞു. കഴിഞ്ഞ തവണ അവരെ മാറ്റിയാണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും വീണ്ടും അവരെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംശയാസ്പദമാണെന്നും തനിക്ക് പത്തുരൂപ പാര്‍ട്ടിക്ക് വാങ്ങിക്കൊടുക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.

നേരത്തേ ജില്ലാക്കമ്മറ്റി മുകുന്ദന്റെ പേരാണ് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ പാര്‍ട്ടി വീണ്ടും സി.സി. മുകുന്ദനെ മാറ്റി ഗീതാഗോപിയെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. അതേസമയം സിപിഐയ്ക്ക് ജില്ലയില്‍ വിഭാഗീയത രൂക്ഷമാണ്. സി.സി. മുകുന്ദനെ അനുകൂലിക്കുന്ന ഒരു വലിയ പക്ഷമുണ്ടായിരുന്നു. അവരാണ് ഇപ്പോള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്. മുകുന്ദനെ മത്സരിപ്പിച്ചാല്‍ രാജി വെക്കുമെന്ന് വ്യക്തമാക്കി േചര്‍പ്പ് മണ്ഡലം കമ്മറ്റി രംഗത്ത് എത്തിയിരുന്നു. ജില്ലാക്കമ്മറ്റിയുടെ നിര്‍ദേശം സംസ്ഥാന തലത്തിലേക്ക് പോയ ഘട്ടത്തിലാണ് ഗീതാഗോപിയുടെ പേര് വീണ്ടും ഉയര്‍ന്നുവരുന്നത്. രണ്ടു തവണ എംഎല്‍എ ആയിരുന്നു. അതിന് ശേഷം അവരെ മാറ്റിയാണ് സിസി മുകുന്ദന്‍ കഴിഞ്ഞ തവണ എത്തുന്നത്. വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു.

ഒരു തവണ മാത്രമാണ് സി.സി. മുകുന്ദന്‍ മത്സരിച്ചത്. ഇത്തവണ ഒരു അവസരം കൂടി പാര്‍ട്ടി തനിക്ക് നല്‍കുമെന്ന് അദ്ദേഹം കരുതിയിരുന്നു. എന്നാല്‍ ഗീതാഗോപിയെ വീണ്ടും പരിഗണിക്കുകയായിരുന്നു. അതേസമയം ഒരു പുതുമുഖത്തെ കൊണ്ടുവന്ന് ശേഷം തന്നെ മാറ്റിയാല്‍ പോലും കുഴപ്പമില്ലായിരുന്നു എന്നും എന്നാല്‍ ഗീതാഗോപിയെ തിരികെ കൊണ്ടുവരാന്‍ ഒരുങ്ങൂന്നത് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നയിക്കാന്‍ പാകത്തിന് അവര്‍ക്ക് ശേഷിയുണ്ടെന്ന ആരോപണമാണ് സിസി മുകുന്ദന്‍ നടത്തിയത്. നേരത്തേ സിസി മുകുന്ദന്‍ ഇടഞ്ഞു നിന്നപ്പോള്‍ സിപിഐയുടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ സി.സി. മുകുന്ദനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ സുരേഷ്‌ഗോപിയുമായി ബന്ധപ്പെട്ടവര്‍ മുകുന്ദനെ ബിജെപിയില്‍ എത്തിക്കാനും ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.

Ads by Google
Monday 09 Mar 2026 10.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google