Tuesday, March 17, 2026 Last Updated 0 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 08.07 AM

മോജ്തബ ഖമനയി ഇറാന്റെ പരമോന്നത നേതാവ്

khamanesis, son, iran, supreme, leader

ടെഹ്‌റാന്‍: ആയത്തുല്ല അലി ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ മോജ്തബ ഖമനയിയെ ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുത്തു. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്തബ ഖമനയി. മോജ്തബ ഖമനയി 'ഹൊജ്ജത്തുല്‍ ഇസ്ലാം' എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാന്റെ ഭരണസംവിധാനത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള വ്യക്തിയാണ് മോജ്തബ. ഇറാനിലെ മഷ്ഹദില്‍ 1969ലാണ് ജനിച്ച മോജ്തബ ക്വോം സെമിനാരിയില്‍ നിന്ന് മതപഠനം പൂര്‍ത്തിയാക്കി.

ഇറാനില്‍ 2009ലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ മോജ്തബ ഖമനയി നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. ഐ ആര്‍ ജി എസിലെ അര്‍ദ്ധസൈനിക വിഭാഗമായ ബസിജിന്റെ നിയന്ത്രണം മോജ്തബയ്ക്കായിരുന്നു. 19871988 കാലഘട്ടത്തില്‍ ഇറാന്‍ ഇറാഖ് യുദ്ധത്തിലും മോജ്തബ പങ്കെടുത്തിട്ടുണ്ട്. ഫെബ്രുവരി 28ന് നടന്ന ആക്രമണത്തില്‍ പിതാവ് അലി ഖമനയിക്കൊപ്പം മോജ്തബയുടെ മകനും ഭാര്യയും അമ്മയും കൊല്ലപ്പെട്ടിരുന്നു.

രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങള്‍ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യല്‍ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത ആയത്തുള്ള റൂഹുള്ള ഖൊമേനിയായിരുന്നു ആദ്യ പരമോന്നത നേതാവ്.റുഹുള്ള ഖൊമേനിയുടെ പിന്‍ഗാമിയായാണ് 1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവായി 86 വയസ്സുള്ള ആയത്തുല്ല അലി ഖമനയി എത്തുന്നത്.

Ads by Google
Monday 09 Mar 2026 08.07 AM
YOU MAY BE INTERESTED
Ads by Google
Ads by Google