Saturday, March 14, 2026 Last Updated 2 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Mar 2026 04.16 PM

' സഖാവ് റഫീഖ് ടൗണ്‍ഷിപ്പിന്റെ ആത്മാവും മമ്മൂട്ടി കാഴ്ചക്കാരനും എന്ന നറേറ്റീവ് ഒക്കെ കയ്യില്‍ വെച്ചാല്‍ മതി' ; നിഷാദ് കോയ

and, visit

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മാറി നില്‍ക്കാന്‍ പറഞ്ഞ നടന്‍ മമ്മൂട്ടിയ്‌ക്കെതിരെ ശക്തമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് നിഷാദ് കോയ. ദുരന്ത സമയത്ത് മനുഷ്യര്‍ക്ക് വേണ്ടി സ്വയം സമര്‍പ്പിച്ചവരില്‍ സഖാക്കള്‍ മാത്രമായിരുന്നില്ലെന്നും, കോണ്‍ഗ്രസുക്കാരും, സംഘികളും അടക്കം മതമുളളവരും ഇല്ലാത്തവരും മനുഷ്യര്‍ക്ക് വേണ്ടി നടത്തിയ പോരാട്ടമായിരുന്നു അതെന്നും, സഖാവ് റഫീഖ് ടൗണ്‍ഷിപ്പിന്റെ ആത്മാവും മമ്മൂട്ടി കാഴ്ചക്കാരനും എന്ന നറേറ്റീവ് ഒക്കെ കയ്യില്‍ വെച്ചാല്‍ മതിയെന്നും ടൗണ്‍ഷിപ്പ് എല്ലാ ഫ്രെയിമിലും കേറി നില്‍ക്കുന്ന ചില ഖദര്‍ ധരിച്ച യൂത്തന്മാരുടെ ലെവലിലേക്ക് സഖാവ് റഫീഖ് താഴരുതായിരുന്നുവെന്നും നിഷാദ് കോയ പറയുന്നു.

നിഷാദ് കോയയുടെ വാക്കുകള്‍:

ദുരന്ത സമയത്ത് ആ മനുഷ്യർക്ക്‌ വേണ്ടി സ്വയം സമർപ്പിച്ചവരിൽ സഖാക്കൾ മാത്രം ആയിരുന്നില്ല, കോൺഗ്രസ്‌ കാരും, ലീഗ് കാരും, സങ്കികളും വിവിധ മത സംഘടനകളും, മതം ഇല്ലാത്തവരും ഒക്കെ ഉണ്ടായിരുന്നു.. മനുഷ്യർക്ക്‌ വേണ്ടി മനുഷ്യർ നടത്തിയ പോരാട്ടം തന്നെ ആയിരുന്നു അത്. മുഖ്യ മന്ത്രി യുടെ ദുരിതാശ്വാസ ഫണ്ട്‌ ലേക്ക് ചെറുതും വലുതും ആയ തുക നൽകിയതും മമ്മൂട്ടി കൂടി അടങ്ങുന്ന മലയാളികൾ തന്നെ ആണ്. സഖാവ് റഫീഖ് ടൗൺഷിപി​െ​ന്‍റ ആത്മാവും മമ്മൂട്ടി കാഴ്ചകരനും എന്ന നറേറ്റീവ് ഒക്കെ കയ്യിൽ വെച്ചാൽ മതി. ടൗൺഷിപ് സർക്കാരിന്റെ ആണ്, സർക്കാർ ജനങ്ങളുടേത് ആണ്. ടൗൺഷിപ് നേരിൽ കണ്ട വ്യക്തി എന്ന നിലയിൽ പറയുന്നു, ഏറ്റവും നന്നായി കൽപ്പറ്റ നഗരത്തിന്റെ ഹൃദയ ഭാഗത്ത് നിർമിച്ച ആ സ്നേഹ ഭവനങ്ങൾ പിണറായി സർക്കാരിന്റെ പ്രവർത്തന മികവ് തന്നെ ആണ്, അത് ഒരു പാർട്ടി സ്പോൺസർഡ് പരിപാടി ആക്കാൻ ശ്രമിച്ച് എല്ലാ ഫ്രെയിം ലും കേറി നിൽക്കുന്ന ചില ഖദർ ധരിച്ച യൂത്തന്മാരുടെ ലെവലിലേക് സഖാവ് റഫീഖ് താഴരുതായിരുന്നു... മമ്മൂട്ടി യോ മോഹൻലാലോ
ആര് വേണോങ്കിലും വന്നോട്ടെ പൊയ്ക്കോട്ടേ, നിങ്ങളെ വയനാട്ടു കാർക്കു അറിയാല്ലോ സഖാവേ, അത് പോരെ സഖാവേ നമുക്ക്. NB. നാളെ കോൺഗ്രസ്‌ ഭരണത്തിൽ ഡി. സി. സി. സെക്രട്ടറി ഇത് പോലെ കാണിച്ചാലും മമ്മൂട്ടി ഇത് തന്നെ പറയും. അഹങ്കാരി ആണയാൾ..

Ads by Google
Sunday 08 Mar 2026 04.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google