Sunday, March 15, 2026 Last Updated 21 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Mar 2026 03.01 PM

ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ടെഹ്‌റാന്റെ ആകാശത്ത് കറുത്ത പുകപടലങ്ങള്‍, പെയ്ത മഴയില്‍ എണ്ണയുടെ അംശം

isreal, attack, tehrann

ടെഹ്‌റാന്‍: ഇറാനിലെ എണ്ണ ശുദ്ധീകരണശാലകള്‍ക്കും സംഭരണ കേന്ദ്രങ്ങള്‍ക്കും നേരെ ഇസ്രയേല്‍ നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ ടെഹ്‌റാന്റെ ആകാശത്ത് കറുത്ത പുകപടലങ്ങള്‍ ദൃശ്യമായി. ആക്രമണത്തെത്തുടര്‍ന്ന് രാവിലെ പെയ്ത മഴയ്ക്ക് കറുത്ത നിറമായിരുന്നുവെന്നും വെള്ളത്തില്‍ എണ്ണയുടെ അംശങ്ങള്‍ കലര്‍ന്നതായും പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിന്റെ ആക്രമണത്തില്‍ വലിയ തോതിലുള്ള എണ്ണശേഖരം നശിച്ചതായാണ് സൂചന. കറുത്ത നിറത്തിലുള്ള മഴ പെയ്യുന്നതിന്റെയും എണ്ണ കലര്‍ന്ന വെള്ളത്തിന്റെയും ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, സംഘര്‍ഷം ഗള്‍ഫ് മേഖലയിലുടനീളം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയാണ്. മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ബഹ്‌റൈനില്‍ ഒരു സര്‍വകലാശാലാ കെട്ടിടത്തിന് നാശനഷ്ടം സംഭവിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷം തുടരുന്നതിനിടയിലും വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. ലണ്ടന്‍, പാരിസ്, ബാങ്കോക്ക് തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ നിന്ന് ദോഹയിലേക്കുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്‌സ് പുനഃസ്ഥാപിച്ചു. മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടാണ് വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ ക്രമീകരിക്കുന്നത്.

Ads by Google
Sunday 08 Mar 2026 03.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google