Sunday, March 15, 2026 Last Updated 23 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 08.34 PM

പിണറായി എന്‍റെ നാട്ടുകാരൻ എന്ന് പറയാൻ ലജ്ജയുണ്ട്; ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ; പുതുയുഗയാത്രയുടെ സമാപന വേദിയിൽ ആഞ്ഞടിച്ച് നേതാക്കൾ

പിണറായി എന്‍റെ നാട്ടുകാരനാണെന്ന് പറയുന്നതിൽ ലജ്ജയുണ്ടെന്ന് പറഞ്ഞുകൊണ്ട് കെ പി സി സി മുൻ അധ്യക്ഷൻ കെ സുധാകരനാണ് വിമർശനം തുടങ്ങിവച്ചത്.
PADHAYATHRA, KERALA

വി ഡി സതീശൻ നയിച്ച പുതുയുഗയാത്രയുടെ സമാപന സമ്മേളന വേദിയിൽ പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് - യു ഡി എഫ് നേതാക്കൾ.

പിണറായി എന്‍റെ നാട്ടുകാരനാണെന്ന് പറയുന്നതിൽ ലജ്ജയുണ്ടെന്ന് പറഞ്ഞുകൊണ്ട് കെ പി സി സി മുൻ അധ്യക്ഷൻ കെ സുധാകരനാണ് വിമർശനം തുടങ്ങിവച്ചത്. സർക്കാരിനെതിരെ ജനരോഷം ഇരമ്പുമെന്നും 100 സീറ്റ് നേടി അധികാരത്തിലേറുമെന്നുമാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ എന്നായിരുന്നു എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ ചോദ്യം. പുതുയുഗ യാത്ര നടത്തിയത് കേരളത്തിലെ ജനങ്ങളാണെന്നും യു ഡി എഫ് അനായാസം അധികാരത്തിലേറുമെന്നുമാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി തങ്ങൾ അഭിപ്രായപ്പെട്ടു. യാത്ര വൻ വിജയമാണെന്നും യു ഡി എഫിന്‍റെ അധികാരത്തിലേക്കുള്ള യാത്രയായിരുന്നെന്നുമാണ് ശശി തരൂ‍ർ എം പി പറഞ്ഞു.

Ads by Google
Saturday 07 Mar 2026 08.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google