Saturday, March 14, 2026 Last Updated 0 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 06.46 PM

ഗോള്‍ഡന്‍ വര്‍ക്കുള്ള ഡാര്‍ക്ക് ഗ്രീന്‍ സാരിയില്‍ അഴകളവുകളില്‍ തിളങ്ങി ഹണി റോസ്; സ്​പെഷ്യല്‍ എഫക്ടിനൊപ്പം താരം പങ്കിട്ട ​ഹോട്ട് ചിത്രങ്ങള്‍ തരംഗം

uploads/news/2026/03/828969/Untitled-7.jpg
Honey Rose (Image Source: Instagram)

ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ താരമാണ് ഹണി റോസ്. വമ്പന്‍ മേക്കോവറിലൂടെയാണ് ഹണി റോസ് ​‍‘ട്രിവാന്‍ഡ്രം ലോഡ്ജ്’ എന്ന ചിത്രത്തിലൂടെ ഹണി പിന്നീട് പ്രേക്ഷകരുടെ മുന്നിലെത്തിയത്. പിന്നീട് ചെറുതും വലുതുമായ സിനിമകൾ ചെയ്ത് മലയാള സിനിമയിൽ തന്റേതായൊരിടം കണ്ടെത്താന്‍ താരത്തിനു കഴിഞ്ഞു. മലയാളത്തിന്റെ ബോൾഡ് ആന്‍ഡ് ബ്യൂട്ടിഫുൾ നായികയാണു ഹണി.
റേച്ചൽ എന്ന ചിത്രമാണ് ഹണിയുടേതായി വരാനിരിക്കുന്നത്. പോത്ത് ചന്തയില്‍ നില്‍ക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള ആദ്യ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ് ഹണി റോസ്. താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം അതിവേഗത്തില്‍ ട്രെന്‍ഡിംഗായി മാറാറുമുണ്ട്.
ഇപ്പോഴിതാ പച്ചസാരിയില്‍ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് ഹണി റോസ്. പതിവിനു വിപരീതമായി സ്പെഷ്യല്‍ ഇഫക്ടുകള്‍ കൂടി നല്‍കിയാണ് ഹണിയുടെ പുത്തന്‍ ചിത്രങ്ങള്‍. ഗോള്‍ഡന്‍ വര്‍ക്കുള്ള കടും പച്ച നിറമുള്ള സാരിയും സ്ലീവ്ലെസ് ബ്ലൗസുമണിഞ്ഞുള്ള താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറുകയാണ്. ഗ്ലാമര്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ക്ക് സൂപ്പര്‍ കമന്റുകള്‍ നല്‍കുകയാണ് ആരാധകര്‍.

Ads by Google
Saturday 07 Mar 2026 06.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google