Sunday, March 15, 2026 Last Updated 23 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.56 AM

അമൃത് ഭാരത്‌ : കേന്ദ്രസര്‍ക്കാര്‍ നവീകരിച്ചത് കേരളത്തിലെ ഏഴു റെയില്‍വേ സ്‌റ്റേഷനുകള്‍ ; ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി

uploads/news/2026/03/828922/kutipuram-station.jpg

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അമൃത്ഭാരത് സ്റ്റേഷന്‍പദ്ധതിക്ക് കീഴില്‍ കേരളത്തിലെ ഏഴ് റെയില്‍വേസ്‌റ്റേഷനുകളെ നവീകരിച്ചതിന്റെ വിവരം പങ്കുവെച്ച് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. സാമൂഹ്യമാധ്യമങ്ങില്‍ പുതിയ സംവിധാനങ്ങളും സൗകര്യങ്ങളും കൊണ്ടുവന്ന് നവീകരിച്ച കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്റെ ചിത്രം കേന്ദ്രമന്ത്രി പങ്കുവെച്ചു.

നവീകരണത്തിന് മുന്‍പ് ഉണ്ടായിരുന്ന സ്‌റ്റേഷന്റെ അവസ്ഥയും നവീകരിച്ച ശേഷവുമുള്ള സ്‌റ്റേഷന്റെ ചിത്രവുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. പദ്ധതില്‍ ഉള്‍പ്പെടുത്തി രണ്ട് ഘട്ടങ്ങളിലായാണ് സ്റ്റേഷന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. 11 കോടിയോളം രൂപയുടെ ഒന്നാംഘട്ട വികസനത്തില്‍ പ്രധാന കെട്ടിടത്തിന്റെ നവീകരണം കൊണ്ടുവന്നു. ഡിജിറ്റല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍, ശീതീകരിച്ച വിശ്രമമുറികള്‍, യാത്രക്കാര്‍ക്കായി ലിഫ്റ്റ് സംവിധാനം എന്നിവയെല്ലാം ആദ്യഘട്ടത്തിലായിരുന്നു.

സ്‌റ്റേഷന് മുന്നിലെ വിശാലമായ വാഹന പാര്‍ക്കിങ് സൗകര്യങ്ങളും മെച്ചപ്പെടുത്തി നല്‍കിയിരുന്നു. രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായിരുന്നു ഇത്. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിനോടു ചേര്‍ന്ന് പുതിയ പാര്‍ക്കിങ് സ്ഥലം നിര്‍മിച്ചത്. 2. 5 കോടിയാണ് ഇതിനായി വിനിയോഗിച്ചത്. കുറ്റിപ്പുത്തിന് പുറമേ ചാലക്കുടി, ചങ്ങനാശേരി, ചിറയിന്‍കീഴ്, ഷൊര്‍ണ്ണൂര്‍ ജങ്ഷന്‍, വടകര, വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനുകളിലും നവീകരണം കൊണ്ടുവന്നു.

Ads by Google
Saturday 07 Mar 2026 11.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google