Sunday, March 15, 2026 Last Updated 23 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.46 AM

30 ലധികം സീറ്റുകളിലെങ്കിലും വിജയം സുനിശ്ചിതം ; ബിജെപിയ്ക്ക് എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളായി

uploads/news/2026/03/828915/BJP.jpg

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിടുന്ന ബിജെപി എ ക്ലാസ്സ് മണ്ഡലങ്ങളുടെ പട്ടിക പുറത്തുവിട്ടു. 30ലധികം സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അനൗദ്യോഗിക ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. പട്ടിക പ്രധാനമന്ത്രി ബുധനാഴ്ച കേരളം സന്ദര്‍ശിക്കുമ്പോള്‍ ഔദേ്യാഗിക പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്.

പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ മണ്ഡലത്തില്‍ നടക്കുന്ന പരിപാടികളിലൂടെ സജീവമാകുകയും പ്രചരണം ലഘുവായ രീതിയില്‍ തുടങ്ങുകയും ചെയ്തിരിക്കുകയാണ്. ബിജെപി ജയം പ്രതീക്ഷിക്കുന്ന എ ക്ലാസ് മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇത്തവണയും മഞ്ചേശ്വരത്ത് തന്നെ ജനവിധി തേടും.

ബിജെപി വലിയ പ്രതീക്ഷ വെയ്ക്കുന്ന കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനെയാണ് ഇറക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരനെ കഴക്കൂട്ടത്തും മത്സരിപ്പിക്കുന്നു. മറ്റൊരു മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ബിജെപി വലിയ പ്രതീക്ഷ വെക്കുന്ന ആറന്മുളയിലാണ് മത്സരിപ്പിക്കുന്നത്. കളംമാറി ചവിട്ടിയെത്തിയിരിക്കുന്ന പി.സി. ജോര്‍ജ്ജാണ് പൂഞ്ഞാറ് ഇറങ്ങുന്നത്. കേരളാകോണ്‍ഗ്രസുകള്‍ക്ക് ശക്തമായ വെല്ലുവിളിയുമായി മകന്‍ ഷോണ്‍ ജോര്‍ജ്ജ് പാലായിലും അനൂപ് ആന്റണി തിരുവല്ലയിലും ബിജെപിയ്ക്കായി ഇറങ്ങും.

നാലു വനിതാസ്ഥാനാര്‍ത്ഥികളുടെ പേരാണ് ആദ്യം പുറത്തുവന്ന പട്ടികയിലുള്ളത്. ശോഭാ സുരേന്ദ്രനെ പാലക്കാട്ടാണ് മത്സരിപ്പിക്കുന്നത്.
വട്ടിയൂര്‍കാവില്‍ ഇന്ന് രാവിലെ മുതല്‍ പ്രചരണം തുടങ്ങിയിരിക്കുന്ന ശ്രീലേഖ തന്നെ മത്സരിക്കുമെന്നും ഉറപ്പായി. ബിജെപിയുടെ ഒരേയൊരു പാര്‍ലമെന്റ് സീറ്റായ തൃശൂരില്‍ പത്മജാ വേണുഗോപാലിന്റെ പേരാണ് ബിജെപി പരിഗണിച്ചിട്ടുള്ളത്. ചിറയിന്‍കീഴില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ആശാനാഥാണ് എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയില്‍ വരുന്ന നാലാമത്തെ വനിതാ സ്ഥാനാര്‍ത്ഥി.

എ ക്ലാസ്സ് മണ്ഡലങ്ങളായി ബിജെപി കരുതുന്ന പാലക്കാട്ടെ നെന്മാറയില്‍ യുവനേതാവ് പ്രശാന്ത് ശിവനും ആലപ്പുഴയിലെ കരുത്തുറ്റ നേതാവ് സന്ദീപ് വചസ്പതി ചെങ്ങന്നൂരില്‍ മത്സരിക്കുമ്പോള്‍ അരൂണ്‍ അനിരുദ്ധന്‍ അമ്പലപ്പുഴയിലും കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസും ചാത്തന്നൂരില്‍ ബിബി ഗോപകുമാറും മത്സരിക്കും.

Ads by Google
Saturday 07 Mar 2026 10.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google