Saturday, March 14, 2026 Last Updated 13 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.13 AM

നീയില്ലാതെ ഞാന്‍ ഒന്നുമല്ല; ജാന്‍വിക്ക് പിറന്നാള്‍ ആശംസകളുമായി ഖുഷി കപൂര്‍

khushi-kapoor
photo-www.instagram.com/khushikapoor

ഇന്നലെയായിരുന്നു ബോളിവുഡ് താരം ജാന്‍വി കപൂറിന്റെ ജന്മദിനം. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരധിപ്പേരാണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് ആശംസകള്‍ അറിയിച്ചെത്തിയത്. ആ കൂട്ടത്തില്‍ ജാന്‍വിയുടെ സഹോദരിയും നടിയുമായ ഖുഷി പങ്കുവെച്ച ആശംസാ കുറിപ്പാണ് ശ്രദ്ധനേടുന്നത്.

ഇരുവരുടെയും അപൂര്‍വ്വവും ആരും കാണാത്തതുമായ ചില ബാല്യകാല ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഖുഷിയുടെ ആശംസ. ജാന്‍വിയുടെ നിരന്തരമായ പിന്തുണയ്ക്കും തന്റെ ജീവിതം രൂപപ്പെടുത്തുന്നതില്‍ അവര്‍ വഹിച്ച പങ്കിനും ഖുഷി തന്റെ സന്ദേശത്തില്‍ നന്ദി രേഖപ്പെടുത്തി.

‘എന്റെ സഹോദരി, എന്റെ ഉറ്റ സുഹൃത്ത്, എന്റെ ഉപദേഷ്ടാവ്, എന്റെ അധ്യാപിക, കുറ്റകൃത്യങ്ങളില്‍ പങ്കാളിക്കും ജന്മദിനാശംസകള്‍. എക്കാലത്തെയും മികച്ച മനുഷ്യനായിരിക്കുന്നതിനും ഇന്നത്തെ വ്യക്തിയായി എന്നെ വളര്‍ത്താന്‍ സഹായിച്ചതിനും നന്ദി. നീയില്ലാതെ ഞാന്‍ ഒന്നുമല്ല, എല്ലാ ജീവിതത്തിലും ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ’എന്നായിരുന്നു ഖുഷിയുടെ വാക്കുകള്‍.

പോസ്റ്റിനു താഴെ ജാന്‍വിയും കമന്റുമായെത്തി. ഞാന്‍ നിന്നെ എന്നേക്കും ഏറ്റവും സ്‌നേഹിക്കുന്നു എന്നായിരുന്നു ജാന്‍വി കുറിച്ചത്. അമ്മ ശ്രീദേവിക്കൊപ്പമുളള ഇരുവരുടെയും ചിത്രവും ഖുഷി പങ്കുവെച്ചിട്ടുണ്ട്. ജാന്‍വി ചിത്രങ്ങളില്‍ വളരെ ക്യൂട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. ഈ മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചതിന് അവര്‍ ഖുഷിയോട് നന്ദി പറയുകയും ചെയ്തു. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ ജാന്‍വിക്ക് ജന്മദിനാശംസകള്‍ കമന്റായി കുറിക്കുന്നത്.

Ads by Google
Saturday 07 Mar 2026 10.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google