Sunday, March 15, 2026 Last Updated 21 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Friday 06 Mar 2026 08.46 PM

മലയാളിയായ വയോധിക കോയമ്പത്തൂരിൽ കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കൈകാലുകൾ കെട്ടിയ നിലയിൽ

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്ഥാപകൻ പി വി രാമവാര്യരുടെ മകൾ ആണ്.
malayali, woomen, death

കോയമ്പത്തൂരിൽ മലയാളിയായ വയോധിക കൊല്ലപ്പെട്ട നിലയിൽ . കസ്തൂരി കുട്ടി (82)യെ ആണ് നഞ്ചുണ്ടപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്ഥാപകൻ പി വി രാമവാര്യരുടെ മകൾ ആണ്. മകൻ ഡോ. രാംകുമാർ കുട്ടിക്കൊപ്പം ആണ് താമസിച്ചിരുന്നത്. രാംകുമാർ വിദേശസന്ദർശനത്തിൽ ആണ്. വീട്ടിൽ ഉണ്ടായിരുന്ന നേപ്പാളി സ്വദേശിയായ ജോലിക്കാരിയെ കാണാനില്ല.

നഗരത്തിൽ തന്നെ മറ്റൊരു വീട്ടിൽ താമസിക്കുന്ന മകൾ രാവിലെ രണ്ട് പേരെയും ഫോണിൽ വിളിച്ചപ്പോൾ പ്രതികരണം ഉണ്ടായിരുന്നില്ല. മകളുടെ അഭ്യർത്ഥനപ്രകാരം വീട്ടിലെത്തിയ അയൽക്കാരിയാണ് മൃതദേഹം കണ്ടത്. കൈകാലുകൾ കെട്ടിയ നിലയിലായിരുന്നു. കസ്തൂരിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും കാണാനില്ല. ജോലിക്കാരിയുടെ മൊബൈൽ ഫോൺ വീടിന് സമീപത്ത് നിന്ന് കണ്ടെത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.

Ads by Google
Friday 06 Mar 2026 08.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google