Saturday, March 14, 2026 Last Updated 7 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Friday 06 Mar 2026 11.39 AM

' നമ്മള്‍ ഒന്നിച്ചുളള 15 വര്‍ഷങ്ങള്‍' ; വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് അല്ലു അര്‍ജുന്‍

allu arjun
photo-www.instagram.com/alluarjunonline/

പതിനഞ്ചാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ അല്ലു അര്‍ജുന്‍.'' വിവാഹവാര്‍ഷിക ആശംസകള്‍ ക്യൂട്ടി. നമ്മള്‍ ഒന്നിച്ചുളള 15 വര്‍ഷങ്ങള്‍. നീയില്ലായിരുന്നെങ്കില്‍ ഈ യാത്ര ഒരിക്കലും ഇങ്ങനെയാകില്ലായിരുന്നു'', എന്നാണ് ഭാര്യ സ്‌നേഹ റെഡ്ഡിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് അല്ലു അര്‍ജുന്‍ കുറിച്ചത്.

2011 മാര്‍ച്ച് 6-നാണ് അല്ലു അര്‍ജുനും സ്‌നേഹയും വിവാഹിതരാകുന്നത്. ഇവര്‍ക്ക് രണ്ട് മക്കളാണുളളത്. അല്ലു അയാന്‍, അല്ലു അര്‍ഹ എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍.

പുഷ്പ 2 ആണ് അല്ലു അര്‍ജുന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. അതേസമയം തമിഴ് സംവിധായകന്‍ ആറ്റ്‌ലിയും അല്ലു അര്‍ജുനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും അല്ലു അര്‍ജുന്‍ ആണ് നായകന്‍.

Ads by Google
Friday 06 Mar 2026 11.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google