സഹോദരി തനിഷയുടെ പിറന്നാള്‍ ദിനത്തില്‍ രസകരമായ ഒരു വീഡിയോ പങ്കുവെച്ച് ആശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരം കജോള്‍. വീഡിയോയ്‌ക്കൊപ്പം നര്‍മം കലര്‍ന്ന ഒരു അടിക്കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.
കജോളിന് നിര്‍ബന്ധിച്ച് കേക്ക് കൊടുക്കുന്ന തനിഷയെ വീഡിയോയില്‍ കാണാം. ‘ഇത് എന്റെ ജന്മദിനമോ അതോ അവളുടെ ജന്മദിനമോ?
എന്നെപ്പോലുളള മറ്റൊരു ജനിതക കോഡ് ചെയ്ത വ്യക്തിക്ക് ജന്മദിനാശംസകള്‍. വരാനിരിക്കുന്ന ഒരു അത്ഭുതകരവും അതിശയകരവുമായ വര്‍ഷം ആശംസിക്കുന്നു ’എന്നാണ് വീഡിയോയ്‌ക്കൊപ്പം കജോള്‍ കുറിച്ചത്. രണ്ട് സഹോദരങ്ങള്‍ക്കിടയിലെ രസകരവും സൗഹൃദപരവുമായ നിമിഷങ്ങള്‍ പകര്‍ത്തിയ ആ വീഡിയോ ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുകയാണ്. നിരവധിപ്പേരാണ് തനിഷയ്ക്ക് ആശംസകള്‍ അറിയിച്ചെത്തുന്നത്.
പ്രശസ്ത നടി തനുജയുടെയും അന്തരിച്ച ചലച്ചിത്ര നിര്‍മാതാവ് ഷോമു മുഖര്‍ജിയുടെയും മക്കളാണ് കജോളും തനിഷയും. 2003 ലെ സ്സ്‌സ്ഷ് എന്ന ചിത്രത്തിലൂടെയാണ് തനിഷ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നീല്‍ എന്‍ നിക്കി, സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. ബിഗ് ബോസ് സീസണ്‍ 7 നിലും തനിഷ മത്സരാര്‍ഥിയായി എത്തിയിരുന്നു.