Saturday, March 14, 2026 Last Updated 2 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Mar 2026 11.44 AM

വിജയ് യ്ക്ക് ഭക്ഷണം വാരിക്കൊടുത്ത് രശ്മിക; ആരാധകര്‍ക്കായി സ്‌നേഹവിരുന്നൊരുക്കി താരദമ്പതികള്‍

vijay-devarakonda

വിവാഹത്തിന് പിന്നാലെ ആരാധകര്‍ക്കായി ഹൃദയസ്പര്‍ശിയായ വിരുന്നൊരുക്കി നവദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഹൈദരാബില്‍ നടന്ന ചടങ്ങില്‍ ആരാധകര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനും വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും ഇരുവരും സമയം കണ്ടെത്തിയിരുന്നു. ഒരു സെലിബ്രിറ്റി എന്നതിലുപരി സുഹൃത്തുക്കളുടെ ഒത്തുചേരല്‍ പോലെയായിരുന്നു ഈ കൂടിക്കാഴ്ച.

ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്തും അവരോട് സംസാരിച്ചും വിജയ് യും രശ്മികയും സമയം ചെലവഴിച്ചു. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

ഫെബ്രുവരി 26 ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിജയ് ദേവരകൊണ്ട രശ്മികയുടെ കഴുത്തില്‍ താലികെട്ടിയത്. രണ്ട് വ്യത്യസ്ത ആചാരങ്ങളിലായാണ് വിവാഹം നടന്നത്.

വിവാഹാനന്തരമുളള പ്രധാന ചടങ്ങുകളായ ഗൃഹപ്രവേശവും സത്യനാരായണ വ്രതവും കഴിഞ്ഞ തിങ്കളാഴ്ച തെലങ്കാനയിലെ തുമ്മനപേട്ടയിലുളള ഇവരുടെ പുതിയ വീട്ടില്‍ വെച്ചു നടന്നു. മാര്‍ച്ച് 4 ന് ഹൈദരാബാദിലെ താജ് കൃഷ്ണയില്‍ വെച്ച് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി വമ്പന്‍ റിസ്പഷനും താരങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Ads by Google
Wednesday 04 Mar 2026 11.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google