Saturday, March 14, 2026 Last Updated 13 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Mar 2026 08.39 AM

‘ ഇത് കഠിനമാണ്, വേദനാജനകമാണ്, എങ്കിലും വെളിച്ചം നമുക്ക് എപ്പോഴും വഴി കാണിച്ചു തരും,തിന്മക്ക് മേൽ നന്മ വിജയിക്കട്ടെ’; പ്രിയങ്ക ചോപ്ര

priyanka-chopra

ലോകമെമ്പാടും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ വേദനാജനകമാണെന്ന് നടി പ്രിയങ്ക ചോപ്ര. ലോകമെമ്പാടും നിലനിൽക്കുന്ന അശാന്തിക്കും വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിനുമിടെയാണ് നടിയുടെ പ്രതികരണം. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രിയങ്ക പ്രതികരിച്ചത്.

ഹോളി ആഘോഷങ്ങളുടെ ഭാഗമായ 'ഹോളികാ ദഹൻ' ചിത്രത്തിനൊപ്പമാണ് താരം സമാധാനത്തിനായുള്ള തന്റെ ആഗ്രഹം പങ്കുവെച്ചത്. ‘ലോകമെമ്പാടും ഒരുപാട് കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് കഠിനമാണ്, വേദനാജനകമാണ്. എങ്കിലും വെളിച്ചം നമുക്ക് എപ്പോഴും വഴി കാണിച്ചു തരും. തിന്മക്ക് മേൽ നന്മ വിജയിക്കട്ടെ’ പ്രിയങ്ക കുറിച്ചു.

priyanka-chopra

അതേസമയം അമേരിക്ക- ഇറാൻ സംഘർഷത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ വിമാനങ്ങൾ റദ്ദാക്കപ്പെട്ടത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യൻ താരങ്ങളായ വിഷ്ണു മഞ്ചു, ഇഷ ഗുപ്ത, നർഗീസ് ഫക്രി, സോണൽ ചൗഹാൻ തുടങ്ങിയവർ നിലവിൽ ദുബായിൽ വിവിധയിടങ്ങളിൽ‌ കുടുങ്ങിക്കിടക്കുകയാണ്. മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യത്തിൽ ആശങ്ക പങ്കുവെച്ച് നടി നർഗീസ് ഫക്രിയും എത്തി.

ദുബായിലുള്ള താരം ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ മാനസികാവസ്ഥ വ്യക്തമാക്കിയത്. ‘എന്തൊക്കെയായാലും, അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയാത്തതിനാൽ വലിയ പേടിയും ആശങ്കയും തോന്നുന്നു. ഉറങ്ങാൻ പോലും കഴിയുന്നില്ല, മസ്തിഷ്കം അതീവ ജാഗ്രതയിലാണ്. നേരം ഒരുപാട് വൈകിയിട്ടും എനിക്ക് ഉറക്കം വരുന്നില്ല’ നർഗീസ് കുറിച്ചു.

Ads by Google
Wednesday 04 Mar 2026 08.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google