Tuesday, March 17, 2026 Last Updated 0 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Mar 2026 01.58 PM

കെപിസിസി അദ്ധ്യക്ഷനെതിരേ മത്സരിക്കാന്‍ കെ.കെ. ശൈലജ ; പേരാവൂരില്‍ കനത്ത മത്സരം നടക്കും

uploads/news/2026/03/828219/kk-shylaja.jpg

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.കെ. ശൈലജ മത്സരിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ എതിരാളിയായി പേരാവുരിലാണ് കെ.കെ. ശൈലജ മത്സരിക്കുക. നേരത്തേ മട്ടന്നൂരില്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച കെ.കെ. ശൈലജയെ പേരാവൂരില്‍ കെപിസിസി അദ്ധ്യക്ഷനെതിരേ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്.

2006 ല്‍ പേരാവൂരില്‍ നിന്നും ഒരു തവണ കെ കെ ശൈലജ മത്സരിച്ച് വിജയിച്ചിരുന്നു. തലശ്ശേരിയില്‍ കാരായി രാജന്‍ ,മട്ടന്നൂര്‍ വി കെ സനോജ് , പയ്യന്നൂര്‍ ടി ഐ മധുസൂദനന്‍, കല്യാശ്ശേരി- എം വിജിന്‍ കണ്ണൂരിലെ പ്രധാന സ്ഥാനാര്‍ത്ഥികള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തവണയൂം ധര്‍മ്മടത്ത് നിന്നും ജനവിധി തേടും. തളിപ്പറമ്പില്‍ എം വി ഗോവിന്ദന് പകരം അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമള മത്സരിക്കും.

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ ഇത് സംബന്ധിച്ച് തീരുമാനമായതിന് പിന്നാലെ സ്ഥാനാര്‍ഥി പട്ടിക സെക്രട്ടറിയേറ്റും അംഗീകരിച്ചിരിക്കുകയാണ്. കോണ്‍ഗ്രസും തങ്ങളുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിടാനിരിക്കുകയാണ്. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായതാണ് സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കും.

Ads by Google
Tuesday 03 Mar 2026 01.58 PM
YOU MAY BE INTERESTED
Ads by Google
Ads by Google