Wednesday, March 18, 2026 Last Updated 9 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Mar 2026 07.59 AM

ഗണേശ്കുമാര്‍ ഇടതു ഭരണത്തിലെ കുഴിത്തുരുമ്പ് ; രാഷ്ട്രീയത്തിലെ ചതിയന്‍ ചന്തുവെച്ച് വെള്ളാപ്പള്ളി നടേശന്‍

uploads/news/2026/03/828133/ganesh-kumar.jpg

ആലപ്പുഴ: ഇടത് ഭരണത്തിലെ കുഴിത്തുരുമ്പാണ് ഗതാഗത മന്ത്രി ഗണേഷ് കുമാറെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം രാഷ്ട്രീയത്തിലും പലരെയും ചതിച്ചയാളാണെന്നും രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്ലാവരോടും കലഹിക്കുന്ന ഗണേശ്കുമാര്‍ ഭാര്യയുമായി വഴക്കിട്ട ഗണേശ്കുമാര്‍ സ്വന്തം അച്ഛനുമായും സഹോദരിയുമായും കലഹിച്ചെന്നും പറഞ്ഞു.

ഇത്രയും ധാര്‍ഷ്ട്യത്തോടെ മറ്റൊരു മന്ത്രിയുണ്ടോ എന്ന് ചോദിച്ച വെള്ളാപ്പള്ളി രാഷ്ട്രീയത്തിലെ ചതിയന്‍ ചന്തുവെന്നാണ് ഗണേശ്കുമാറിനെ വിമര്‍ശിച്ചത്. സര്‍ ചക്രവര്‍ത്തിമാരുടെ സ്വഭാവമാണ് ഗണേഷിനെന്നും ഗതാഗതവകുപ്പില്‍ നടത്തുന്നത് തുഗ്‌ളക് പരിഷ്‌ക്കാരമാണെന്നും പറഞ്ഞു.

എന്‍എസ്എസുമായി ഒരു തര്‍ക്കത്തിനോ ആശയവിനിമയത്തിനോ ആഗ്രഹിക്കുന്നില്ലെന്നും അവരുമായി ഒരു സംവാദത്തിന് വിരോധത്തിനോ താന്‍ തയ്യാറല്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ആരെയും കുറ്റപ്പെടുത്താനോ മേന്മ നേടാനോ ഇല്ലെന്നും അരിയാഹാരം കഴിക്കുന്നവര്‍ക്ക് എന്താണ് സത്യമെറിയാമെന്നും പറഞ്ഞു. തനിക്ക് പത്മഭൂഷണ്‍ കിട്ടിയാല്‍ എന്താണെന്നും മന്നത്തിനും കിട്ടിയിട്ടുണ്ടല്ലോ എന്നും പറഞ്ഞു.

ശബരിമല യുവതി പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് തെറ്റുതിരുത്തിയത് സ്വാഗതാര്‍ഹമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമായി ഇതിനെ കണക്കാക്കാന്‍ ആകില്ല. ജനവികാരം ഉള്‍ക്കൊണ്ടുകൊണ്ടുള്ള തീരുമാനമാണെങ്കില്‍ അത് നല്ലതുതന്നെയാണ്. നിലപാട് മാറ്റം നല്ലൊരു കാര്യമായി കാണണം. നേരത്തെ ഉണ്ടായ നിലപാട് ശരിയായിരുന്നില്ല എന്ന് മനസ്സിലായി.

നവോത്ഥാന സംരക്ഷണ സമിതിയുടെ ഭാഗമായത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയെ സംബന്ധിച്ചിടത്തോളം ആചാരാനുഷ്ഠാനങ്ങള്‍ അതേപോലെ തുടരുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തിലും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.

Ads by Google
Tuesday 03 Mar 2026 07.59 AM
YOU MAY BE INTERESTED
Ads by Google
Ads by Google