Wednesday, March 18, 2026 Last Updated 0 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Mar 2026 07.45 AM

തലസ്ഥാനത്തെ ഓടകള്‍ ഇനി ക്ലീന്‍ ക്ലീനാകും....അത്യാധുനിക 'സ്‌കാവഞ്ചിംഗ് മെഷീനു'മായി തിരുവനന്തപുരം കോര്‍പ്പറേഷന്‍

uploads/news/2026/03/828132/scavending-mechine.jpg

തിരുവനന്തപുരം: തലസ്ഥാന നഗരിയെ കൂടുതല്‍ ശുചിത്വമുള്ളതും മനോഹരവുമാകും. മാലിന്യം നിറഞ്ഞുനില്‍ക്കുന്ന ഓടകള്‍ വൃത്തിയാക്കാന്‍ അത്യാധുനിക 'സ്‌കാവഞ്ചിംഗ് മെഷീന്‍' ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് തിരുവനന്തപുരം കോര്‍പ്പറേഷന് കൈമാറി. നഗരത്തിന്റെ ശുചിത്വപാലനത്തിനായി പ്രയത്‌നിക്കുന്ന ശുചിത്വ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് ഇന്നലെ മുതലാണ് തുടക്കമായത്. കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ നീക്കമാണ് പദ്ധതിയ്ക്ക് പിന്നിലെന്നാണ് സൂചനകള്‍.

നഗരത്തിലെ അഴുക്കുചാലുകള്‍ വൃത്തിയാക്കാന്‍ മനുഷ്യപ്രയത്‌നം കുറയ്ക്കുന്ന പദ്ധതി സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 58 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരത്തിനായി സമര്‍പ്പിക്കുന്നത്. യന്ത്രം കൊണ്ടുവരുന്നതിലൂടെ ശുചിത്വ തൊഴിലാളികള്‍ മാന്‍ഹോളുകളില്‍ നേരിട്ട് ഇറങ്ങുന്നത് ഒഴിവാക്കി അവരുടെ ആരോഗ്യവും സുരക്ഷയും നൂറു ശതമാനം ഉറപ്പാക്കാന്‍ കഴിയുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ്‌ഗോപി വിവരം പങ്കുവെച്ചുകൊണ്ട് നടത്തിയിട്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

58 ലക്ഷം രൂപയുടെ ഈ അത്യാധുനിക മെഷീന്‍ വഴി കുറഞ്ഞ സമയത്തിനുള്ളില്‍ നഗരം കൂടുതല്‍ ശാസ്ത്രീയമായി ശുചിയാക്കാന്‍ സാധിക്കും. ആധുനിക സാങ്കേതികവിദ്യ ശുചീകരണം പോലെയുള്ള കാര്യങ്ങളില്‍ ഉപയോഗിക്കുക എന്നത് കൂടിയാണ് ലക്ഷ്യമിടുന്നത്. തലസ്ഥാനത്തെ അഴുക്കുചാല്‍ സംവിധാനങ്ങള്‍ ഇനി മുതല്‍ കൂടുതല്‍ കാര്യക്ഷമമായി പരിപാലിക്കപ്പെടുമെന്നും വൃത്തിയുള്ളതും മനോഹരവുമായ ഒരു കേരളത്തിനായി കൈകോര്‍ക്കാമെന്നും സുരേഷ്‌ഗോപിയുടെ പോസ്റ്റില്‍ പറയുന്നു.

Ads by Google
Tuesday 03 Mar 2026 07.45 AM
YOU MAY BE INTERESTED
Ads by Google
Ads by Google