ലഹരി വസ്തുക്കള്‍ കൈവശം വെച്ചതുമായി ബന്ധപ്പെ കേസില്‍ മകന്‍ ആദം ഷീം അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ടിനി ടോം. മകന് പിന്തുണയറിയിച്ചുകൊണ്ട് താരം പങ്കുവെച്ച ഫെയസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുകയാണ്. ആദമിന് എം.ജി യൂണിവേഴ്‌സിറ്റി കമലാത്സവത്തില്‍ ലഭിച്ച ഫലകത്തിന്റെയും സര്‍ട്ടിഫിക്കറ്റിനെറയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ടിനി ടോമിന്റെ കുറിപ്പ്. എല്ലാം കാലം തെളിയിക്കുമെന്നും നിന്റെ അപ്പന്‍ കൂടെയുണ്ടെന്നും ടിനി ടോം കുറിച്ചു.
‘മഹാത്മാഗാന്ധി സര്‍വകലാശാല കഗലാത്സവത്തില്‍ നേട്ടം കരസ്ഥമാക്കിയ എന്റെ മകന്‍ ആദം ഷീമിന് ആശംസകള്‍. നീ എപ്പോഴുമെന്റ ഹീറോയാണ്. സങ്കീര്‍ത്തനം 91; അവന്‍ നിന്നെ വേട്ടക്കാരന്റെ കെണിയില്‍ നിന്നും , നാശകരമായ മഹാമാരിയില്‍ നിന്നും വിടുവിക്കും. തന്റെ തൂവലുകള്‍ കൊണ്ട് അവന്‍ നിന്നെ മറയ്ക്കും.
മറ്റുളളവന്റെ വീഴ്ചയില്‍ സന്തോഷിക്കുന്നവര്‍ ആഘോഷിക്കട്ടെ. ഏത് കുരിശിനും മൂന്നാം നാള്‍ ഉയര്‍ത്തെഴുമന്നല്‍പ്പുണ്ടാകും. കാലം എല്ലാം തെളിയിക്കും. ദൈവം അനുഗ്രഹിക്കട്ടെ, നിന്റെ അപ്പന്‍ ഉണ്ടെടാ കൂടെ’ എന്നാണ് ടിനി ടോം കുറിച്ചത്. നിരവധി സിനിമാ താരങ്ങളും പ്രേക്ഷകരും ടിനിയുടെ പോസ്റ്റില്‍ ആശ്വാസവാക്കുകളുമായി എത്തുന്നുണ്ട്.
ലഹരിയെ പേടിച്ച് മകന് സിനിമയില്‍ ലഭിച്ച അവസരം വേണ്ടെന്നുവെച്ചുവെന്ന ടിനി ടോമിന്റെ രണ്ടുവര്‍ഷം മുമ്പുളള പ്രസംഗം വലിയ ചര്‍ച്ചയായിരുന്നു. കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടനവേദിയിലായിരുന്നു ടിനി ടോമിന്റെ തുറന്നുപറച്ചില്‍. ലഹരിക്കെതിരായ പോലീസിന്റെ യോദ്ധാവ് ബോധവത്കരണ പരിപാടിയുടെ അംബാസഡര്‍ ആയിരുന്നു ടിനി ടോം.