Saturday, March 14, 2026 Last Updated 7 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 02.30 PM

' ക്രേസി അമ്മയും മകളും' ; ധുരന്ധറിലെ പാട്ടിന് ചുവടുവെച്ച് നിത്യദാസും മകളും

dance, video
photo-www.instagram.com/nityadas_/

' ഈ പറക്കും തളിക' എന്ന സിനിമയും അതിലെ ബാസന്തിയെയും മലയാളികള്‍ ഒരിക്കലും മറക്കില്ല. ബാസന്തിയായി എത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നിത്യ ദാസ് പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും നിത്യ അഭിനയിച്ചു.സമൂഹമാധ്യമങ്ങളിലൂടെ നിത്യ പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

മകള്‍ക്കൊപ്പമുളള താരത്തിന്റെ പുതിയൊരു ഡാന്‍സ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ധുരന്ധര്‍ സിനിമയിലെ ' ഷാരാരത്ത്' എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്. ' ക്രേസി അമ്മയും മകളും' എന്ന അടിക്കുറിപ്പോടെയാണ് നിത്യ വീഡിയോ പങ്കുവെച്ചത്. തികഞ്ഞ എനര്‍ജിയോടെ പാട്ടിന് ചുവടുവയ്ക്കുന്ന നിത്യയെയും മകളെയും വീഡിയോയില്‍ കാണാം. പാട്ടിന്റെ ഹൂക്ക് സ്‌റ്റെപ്പും മനോഹരമായി ഇവര്‍ അവതരിപ്പിക്കുന്നുണ്ട്. നിരവധി പേരാണ് ഇരുവരുടെയും വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. ' ഇതിലിപ്പോള്‍ ആരാ അമ്മ ആരാ മോള്', ' സന്ദൂര്‍ മമ്മി', ' നിത്യ കൊണ്ടുപോയി മോളേ' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.

2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാള്‍ ആണ് ഭര്‍ത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളും നമന്‍ സിങ് ജംവാളുമാണ് മക്കള്‍.

Ads by Google
Saturday 28 Feb 2026 02.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google