Wednesday, March 18, 2026 Last Updated 11 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 01.31 PM

ഗര്‍ഭാശയ കാന്‍സറിനെതിരായ രാജ്യവ്യാപക വാക്സിന്‍ ഡ്രൈവ് ; രാജസ്ഥാനില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

uploads/news/2026/02/827758/narendra-modi.jpg

തിരുവനന്തപുരം: ഗര്‍ഭാശയ കാന്‍സറിനെതിരായ രാജ്യവ്യാപക വാക്സിന്‍ ഡ്രൈവിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും. രാജസ്ഥാനിലെ അജ്മീറില്‍ പ്രധാനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. ഒറ്റ ഡോസ് 'ഗാര്‍ഡാസില്‍' വാക്സിനാണ് നല്‍കുന്നത്.

14 വയസ് പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കുക. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടും പരിപാടിയില്‍ വെര്‍ച്വലായി പങ്കെടുക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട തീയതികള്‍ക്ക് മാറ്റം. മാര്‍ച്ച് ആറിന് നടക്കാനിരുന്ന സന്ദര്‍ശനം മാര്‍ച്ച് മാര്‍ച്ച് 11 ലേക്കാണ് മാറ്റിയത്. സന്ദര്‍ശന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വൈകാതെയുണ്ടാകും.

കലൂര്‍ സ്റ്റേഡിയത്തില്‍ വച്ചായിരിക്കും എന്‍ഡിഎയുടെ പ്രകടന പത്രിക പ്രകാശനം നടക്കുക. ധീവരസഭയുടെ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പരിപാടിയിലും റെയില്‍വേയുടേത് ഉള്‍പ്പെടെ മറ്റ് രണ്ട് പരിപാടികളിലും പ്രധാനമന്ത്രി ഉണ്ടാകുമെന്നാണ് വിവരം.

രണ്ട് ദിവസത്തെ തമിഴ്നാട് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് ചെന്നൈയില്‍ എത്തും. നാളെ രാവിലെ 11.45ന് പുതുച്ചേരിയില്‍ 2,700 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മധുരയില്‍ വച്ച് 4,000 രൂപയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കും.

Ads by Google
Saturday 28 Feb 2026 01.31 PM
YOU MAY BE INTERESTED
Ads by Google
Ads by Google