Saturday, March 14, 2026 Last Updated 16 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 12.06 PM

' എന്റെ ജീവിതത്തിലെ അത്ഭുത വനിത' ; അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി കുഞ്ചാക്കോ ബോബന്‍

mother
photo-www.facebook.com/KunchackoBoban/

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. ഇപ്പോള്‍ അമ്മയ്ക്ക് പിറന്നാള്‍ ആശംസിച്ച് സോഷ്യല്‍ മീഡിയയില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

''അമ്മ.. പ്രപഞ്ചത്തിലെ ഏറ്റവും സ്‌നേഹമുള്ളതും ശക്തവുമായ വാക്ക്! ജന്മദിനാശംസകള്‍ 'AMMANJI'. എന്റെ ജീവിതത്തിലെ അത്ഭുത വനിതയ്ക്ക്'', എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്. അമ്മയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച പോസ്റ്റിനു താഴെയായി അമ്മയ്ക്ക് പിറന്നാള്‍ ആശംകളുമായി എത്തുന്നത്.

1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം മലയാളികളുടെ ചോക്ലേറ്റ് ഹീറോ ആയി മാറി. അതേസമയം മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ' പേട്രിയറ്റ്' ആണ് കുഞ്ചാക്കോ ബോബന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ഫഹദ് ഫാസില്‍, നയന്‍താര, രാജീവ് മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Ads by Google
Saturday 28 Feb 2026 12.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google